കാസർകോട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ ദർസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കാസർകോട് മാതമംഗലം പെരുവാമ്പയിലാണ് അപകടം നടന്നത്. ചട്ടഞ്ചാൽ ഗോളിയടുക്കത്തെ അബൂബക്കറിന്റെ മകൻ റമീസ് (18) ആണ് മരിച്ചത്.(student drowned death in kasargod)
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ എരമം- കുറ്റ്യൂർ ഗ്രാമപഞ്ചായത്തിലെ പുതിയവയൽ പുഴയിലാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ റമീസ് ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
പെരുവാമ്പ ഹുമൈറിയ ടൗൺ മസ്ജിദിന്റെ കീഴിലുള്ള ഹുമൈദിയ്യ ദർസ് വിദ്യാർഥിയാണ് റമീസ്. മൃതദേഹം പരിയാരം മോർച്ചറിയിലേക്ക് മാറ്റി.