ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു
ആലപ്പുഴ എടത്വായിൽ നീയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥി ലിജുമോൻ (18) മരിച്ചു.
സുഹൃത്ത് എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം ശനിയാഴ്ച പുലർച്ചെ 12.05 നാണ് സംഭവം. തിരുവല്ല ഭഗത്തു നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക് നീയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ലിജുമോൻ സംഭവ സ്ഥലത്തു വെച്ച് മരണപ്പെട്ടിരുന്നു. മെറികിനെ അതുവഴി വന്നവർ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ഒന്നാം വർഷ കോളേജ് വിദ്യാർഥികളാണ്. എടത്വ പോലീസ് മേൽനടപടി സ്വീകരിച്ചു.
ബൈക്ക് അപകടം; യുവാവ് മരിച്ചു
പാലക്കാട്: ബൈക്ക് സ്കൂൾ ബസ്സിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പാലക്കാട് ലക്കിടിയിൽ ആണ് ദാരുണ സംഭവം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്.
മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അനിലിന് ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല എന്നാണ് വിവരം.
പഴയ ലക്കിടി പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്.
സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഇത്തരത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ
ന്യൂഡൽഹി: അതിസാഹസികമായോ, കുറ്റകരമായോ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽപെട്ട് വ്യക്തി മരണപ്പെട്ടാൽ, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കർണാടക സ്വദേശി എൻഎസ് രവിഷായുടെ കുടുംബം നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ്, സുപ്രീംകോടതി ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിൻറെ നിരീക്ഷണം.
2014 ജൂൺ 18-ന് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ച എൻഎസ് രവി ഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
ഗതാഗതനിയമങ്ങൾ ലംഘിച്ച് അമിത വേഗതയിൽ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
മല്ലസാന്ദ്ര ഗ്രാമത്തിൽ നിന്ന് അർസികെരെ നഗരത്തിലേക്ക് ഫിയറ്റ് കാർ ഓടിച്ചുപോകവേയാണ് അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.
കാർ നിയന്ത്രണം വിട്ട് മറിയുന്നതിന് മുമ്പായി ഇയാൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി എടുത്ത യുവാവിന് ബസ് അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ടു; ക്ലെയിം നിഷേധിച്ച കമ്പനി മുഴുവൻ തുകയും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച നവി ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് കമ്പനിയുടെ നടപടി നീതികേടാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
ബസ് അപകടത്തെ തുടർന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന കോട്ടയം വൈക്കം സ്വദേശി വിഷ്ണുരാജാണ് നവി ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഇടതുകൈ പൂർണ്ണമായും മുറിച്ചു കളയേണ്ടി വന്നതോടെ വെൽഡറായുള്ള ജോലിയും നഷ്ടപ്പെട്ടു. ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസിയിൽ ചേർന്നിരുന്ന വിഷ്ണുരാജ് ഇതോടെ ക്ലെയിം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു.
എന്നാൽ ഇൻഷുറൻസ് തുക നിരസിച്ചു കൊണ്ടുള്ള മറുപടിയാണ് കമ്പനി നൽകിയത്.
കൈമുറിച്ചു കളഞ്ഞതിനു കാരണം ബസ് അപകടം ആണെന്നും, അത് ഇൻഷുറൻസ് കവറേജിന്റെ പരിധിയിൽ വരുന്നതല്ല എന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.
വിഷ്ണുരാജ് ഇൻഷുറൻസ് ഓംബുഡ്‌സ്മാനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പിലാക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറായില്ല.
സങ്കുചിതമായ രീതിയിൽ ഇൻഷുറൻസ് നിബന്ധനകളെ വ്യാഖ്യാനിച്ച് തുക നിരസിക്കുന്ന കമ്പനിയുടെ നിലപാട് വാഗ്ദാനം ചെയ്ത സേവനത്തിലെ വീഴ്ചയാണെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.
Summary:
Lijumon (18), a student of St. Aloysius College, Edathua, Alappuzha, died after his bike lost control and crashed into an electric post.