മാഹി: വീട്ടിൽ നിന്നും കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്. ന്യൂമാഹി എംഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.(Student dead body found in river)
ഇന്ന് രാവിലെ ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്തുള്ള പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും പെൺകുട്ടിയെ കാണാനില്ലായിരുന്നു. പെൺകുട്ടിയുടെ കുടുംബം മയ്യഴിപ്പുഴയ്ക്കു സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയിൽ ഈച്ചി വൈഷ്ണവ് ഹോട്ടലിനു സമീപം വാടകവീട്ടിലാണ് 10 വർഷമായി താമസിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്ന് കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി. താമസ സ്ഥലത്തിനു സമീപം പുഴയോരത്തു കുട്ടിയുടെ ചെരുപ്പും കാൽപ്പാടും കണ്ടെത്തി. തുടർന്ന് പുഴയിൽ ഞായറാഴ്ച തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Read Also: ഇതാണ് ശരിയായ സമയം, ഒരു ആശങ്കയും വേണ്ട; രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല
Read Also: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 5 മരണം; 30 പേർക്ക് പരിക്ക്; വീഡിയോ
Read Also: പതിവ് തെറ്റിക്കാതെ മമ്മൂട്ടി, കടവന്ത്ര സലഫി മസ്ജിദിൽ ഈദ് നമസ്കാരം നടത്തി; വീഡിയോ കാണാം









