web analytics

വ്യോമാക്രമണത്തിന് പ്രതികാരം: ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളിൽ ശക്തമായ അമേരിക്കൻ ആക്രമണം

ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം. വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമത്തിന് പകരമായി സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.

സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യു എസ് സൈനിക ക്യാംപിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയാണ് പ്രത്യാക്രമണം. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ പ്രതികരണം ഇന്ന് തുടങ്ങി. ഞങ്ങൾ തെരഞ്ഞെടുക്കുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഇത് തുടരും,” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായും അമേരിക്ക വ്യക്തമാക്കി. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി.

Read Also: കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷം; വൈഫൈ ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി കണ്ടെത്തൽ

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

തൊഴിൽ മോഷണം,ഒഴിവുസമയങ്ങളിൽ പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പെരുമ്പെട്ടിയിൽ 17...

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ്...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടുക്കിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീരുമേട്...

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ തിരുവനന്തപുരം: ഐഎസിൽ ചേരാൻ...

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ ആലപ്പുഴ...

Related Articles

Popular Categories

spot_imgspot_img