തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റംല അഷ്റഫിന്‍റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലർച്ചെ കൂടുപൊളിച്ച് തെരുവുനായകളും കുറുനരികളുമടങ്ങുന്ന സംഘം കടിച്ച് കൊന്നത്. (Stray dogs killed 6 goats in thrissur)
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായകളുടെ കൂട്ടത്തെ കണ്ട് ഭയന്ന് അടുക്കാനായില്ല. നേരം പുലർന്നപ്പോഴേക്ക് മൂന്നാടുകളെയും കുഞ്ഞുങ്ങളെയും കൊന്നു തിന്ന് നായ്ക്കൾ കടന്ന് കളഞ്ഞിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം സംബന്ധിച്ച് പരാതി ഉയർന്നിട്ടും നടപടി എടുത്തില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Read More: കുടിവെള്ള സംഭരണിക്ക് തൊട്ട് അടുത്ത് കന്നുകാലികൾ കൂട്ടത്തോടെ ചത്തു പൊങ്ങി; ആശങ്കയിൽ ജനങ്ങൾ
Read More: കെജ്‌രിവാൾ ചെയ്ത തെറ്റ് എന്ത്? ഇവിടെ തെളിവുകൾ? ഇഡിക്ക് എതിരെ കടുത്ത വിമർശനവുമായി വിചാരണ കോടതി