web analytics

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റിയത്. ആകെ 11 പേർക്കാണ് മാറ്റം.

കൊല്ലം റൂറൽ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായ വിഷ്ണു പ്രദീപിനെ നിയമിച്ചു.

കൊല്ലം റൂറലിൽ നിന്നു സാബു മാത്യുവിനെ ഇടുക്കിയിലേക്കും ആണ് നിയമിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ അവിടെ നിന്നും മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആർ. ആനന്ദിനെയാണ് പുതിയ പത്തനംതിട്ട എസ്പിയായി നിയമിച്ചിരിക്കുന്നത്.

അതിനിടെ, പോക്സോ കേസിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചയുണ്ടായതിൽ സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്ത പത്തനംതിട്ട എസ്‌പി വി.ജി.വിനോദ് കുമാറിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചതിൽ വൻ വിവാദമാണ് ഉയരുന്നത്.

ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ വിനോദിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡിഐജി അജിത ബീഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

ഇതേ തുടർന്ന് വിനോദിനെ സ്ഥലംമാറ്റാൻ ഐജി ശുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചത്.

എം ആര്‍ അജിത്കുമാറിന് പണി ഉറപ്പായി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള യാത്രയിൽ ട്രാക്ടർ ഉപയോഗിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തു.

അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.

തിങ്കളാഴ്ചയാണ് പോലീസ് മേധാവി സർക്കാരിന് ഈ ശുപാർശ നൽകിയത്. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രാക്ടർ യാത്ര; എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എംആ‍ര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്.

ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചിരുന്നു.

ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് പുറത്തു വരുന്ന വിവരം.

സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. ട്രാക്ടറുകൾ അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് 2021-ൽ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശകളില്ലാതെയാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു.

വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയർന്നിട്ടും എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി പേരിനൊരു അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സ്വീകരിച്ചിട്ടുള്ളു.

അത്രമാത്രം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട അതിവിശ്വസ്തനായ ഉദ്യോഗസ്ഥനാണ് അജിത്കുമാർ പേരിന് ഒരു നടപടിക്കായി സിപിഐ എകെജി സെന്ററിൽ കയറി ഇറങ്ങി നടന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. എന്നാൽ ആ നില മാറുകയാണ്.

Summary: Kerala IPS reshuffle once again: The state government has transferred 11 IPS officers, including several District Police Chiefs, as part of a major administrative shake-up in the police department.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ...

നെഞ്ചുവേദന ഹൃദ്രോഗമോ അതോ ഗ്യാസോ…? രണ്ടിന്റെയും ലക്ഷണങ്ങളിലെ വ്യത്യാസം ഇതാണ്…! ശ്രദ്ധിക്കൂ, ചികിത്സ വൈകരുത്….

നെഞ്ചുവേദന ഹൃദ്രോഗമോ രണ്ടിന്റെയും ലക്ഷണങ്ങളിലെ വ്യത്യാസം ഇതാണ് പലപ്പോഴും നെഞ്ചുവേദന, അസ്വസ്ഥത, ദഹനക്കേട്...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി മൂന്നാറിൽ ഒളിവിൽ കഴി‍ഞ്ഞ നക്സലൈറ്റ് നേതാവ് എൻഐഎയുടെ പിടിയിലായി....

Related Articles

Popular Categories

spot_imgspot_img