ഇത്രേം വിലയ്ക്ക് ഇന്ത്യക്കാർ ഇന്റർനെറ്റ് എടുക്കുമോ? മസ്‌കിന്റെ സ്റ്റാർലിങ്ക് വന്നതുപോലെ തിരിച്ചു പോയേക്കും; തുടക്കം നൽകേണ്ടതും മാസം നൽകേണ്ടതും വലിയ തുക

ന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചു.

ഇതോടെ രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനൊരുങ്ങുകയാണ് സ്റ്റാർലിങ്ക്. എന്നാൽ നിലവിലുള്ള ടെറസ്ട്രിയൽ നെറ്റ്വർക്കുകളേക്കാൾ സ്റ്റാർലിങ്ക് നൽകാൻ പോകുന്ന സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനത്തിന് വില വളരെ കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ സ്റ്റാർലിങ്ക് വാണിജ്യ പ്രവർത്തനം ആരംഭിക്കാൻ തഒരുങ്ങുമ്പോൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ ഇതിനകം സജീവമാണ്.

ഈ വിപണികളിലെ അതിന്റെ വില സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളുടെ ബ്രോഡ്ബാൻഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് സ്റ്റാർലിങ്ക് വഴിയുള്ള സേവനം താരതമ്യേന ചെലവേറിയതായിരിക്കുമെന്നാണ് വിവരം.

മെയ് മാസത്തിൽ, സ്റ്റാർലിങ്ക് രണ്ട് പ്രാഥമിക പ്ലാനുകളോടെയാണ് ബംഗ്ലാദേശിൽ പ്രവർത്തനം തുടങ്ങിയത്. റെസിഡൻഷ്യൽ ലൈറ്റ് പ്ലാനിന്റെ വില പ്രതിമാസം ഇന്ത്യൻ രൂപ അനുസരിച്ച് 3000 മുതൽ 3150 രൂപ വരെയാണ്.

ഇതോടൊപ്പം പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് കുറഞ്ഞ ഉപയോഗമുള്ള ചെറിയ വീടുകൾക്ക് അനുയോജ്യമാണ്. സ്റ്റാൻഡേർഡ് റെസിഡൻഷ്യൽ പ്ലാനിന് പ്രതിമാസം ഏകദേശം 4,000 മുതൽ 4,500 വരെയാണ് വില വരുന്നത്.

സാധാരണ ഗാർഹിക ഉപയോഗത്തിന് പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കണക്ഷൻ സ്ഥാപിക്കുന്നതിന് ഹാർഡ്വെയർ ചെലവ് ഇനത്തിൽ 33,000 മുതൽ 39,000 രൂപ വരെ ഒറ്റത്തവണയായി ബംഗ്ലാദേശിലെ ഉപഭോക്താക്കൾ നൽകേണ്ടതാണ്.

ഈ ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോൾ വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കളെ അപേക്ഷിച്ച് ഇത് ഇപ്പോഴും ചെലവേറിയതായിരിക്കും.

ഇന്ത്യയിൽ, മിക്ക ഇന്റർനെറ്റ് സേവന ദാതാക്കളും ഏകദേശം 1,000 രൂപയാണ് ഒറ്റത്തവണ ഇൻസ്റ്റാലേഷൻ ഫീസ് ആയി ഈടാക്കുന്നത്. അതേസമയം പ്രതിമാസ ചാർജുകൾ വരുന്നത് 699 മുതൽ 999 രൂപ വരെയാണ്.

ഇതിന് പുറമേ പരിധിയില്ലാത്ത അതിവേഗ ഇന്റർനെറ്റും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാർലിങ്ക് 50 മുതൽ 200 Mbps വരെയുള്ള ബ്രോഡ്ബാൻഡ് വേഗത വാഗ്ദാനം ചെയ്യുന്നു.

ഫൈബർ അല്ലെങ്കിൽ മൊബൈൽ നെറ്റ്വർക്കുകളെ ആശ്രയിക്കാതെയാണ് ഈ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. മറ്റുരാജ്യങ്ങളിലെ കമ്പനിയുടെ തന്ത്രത്തിന് സമാനമായ രീതിയിൽ തന്നെയാണ് ഇന്ത്യയിലെ വിലനിർണയ രീതി.

ബംഗ്ലാദേശിലും ഭൂട്ടാനിലും സമാനമായ വിലയാണ് സ്റ്റാർലിങ്ക് ഉപകരണങ്ങൾക്കുള്ളത്. കമ്പനിയുടെ ഏകീകൃത സമീപനം ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 100-ലധികം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് പ്രവർത്തനക്ഷമമാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img