web analytics

സുനിത വില്യംസില്ലാതെ സ്റ്റാര്‍ലൈനര്‍ മടക്കയാത്ര തുടങ്ങി; 9.30ഓടെ പേടകം ഭൂമിയില്‍ ഇറക്കാനാണ് നാസയുടെ ശ്രമം

നാസയുടെ ദൗത്യത്തിനായി എത്തിയ സുനിതാ വില്യംസിനേയും ബുച്ച് വില്‍മോറിനേയും തിരികെ എത്തിക്കാനാകാതെ ബോയിങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനര്‍ മടക്കയാത്ര തുടങ്ങി.Starliner started its return journey without Sunita Williams

ഇന്ത്യൻ സമയം പുലർച്ചെ 3.35നാണ് പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. 9.30ഓടെ പേടകം ഭൂമിയില്‍ ഇറക്കാനാണ് നാസയുടെ ശ്രമം.

ചെറിയൊരു ദൗത്യവുമായാണ് സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ ജൂണ്‍ 7ന് ബഹിരാകാശ നിലയത്തില്‍ എത്തിയത്.

ജൂണ്‍13 ന് മടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വിക്ഷേപണ സമയത്ത് തന്നെ പേടകത്തിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ വില്ലനായി. ആദ്യം താപനില നിയന്ത്രിക്കുന്ന സംവിധാനത്തിലെ ഹീലിയം ചോര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പിന്നാലെ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങി.

അന്ന് മുതല്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. കേടായ ത്രസ്റ്ററുകളില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചതായി ബോയിങ് പ്രഖ്യാപിച്ചു. എന്നാല്‍ നാസ ഇതില്‍ തൃപ്തരായില്ല.

പൂര്‍ണ്ണമായും സാങ്കേതിക തകരാര്‍ പരിഹരിക്കാത്ത സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം പരാജയപ്പെട്ടാല്‍ 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി യാത്രികര്‍ കുടുങ്ങി പോകും.

അതോടൊപ്പം പേടകത്തിലെ താപകവചം പരാജയപ്പെടാനും സാധ്യതയുണ്ട്. ഇത് പേടകത്തിനുള്ളിലെ താപനില വലിയ രീതിയില്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സ്റ്റാര്‍ലൈനര്‍ ഓഴിവാക്കി മറ്റ് വഴികള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചു.

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ ഇരുവരേയും തിരികെയെത്തിക്കാനാണ് നിലവിലെ തീരുമാനം.

എന്നാല്‍ ഈ ദൗത്യം അടുത്തവര്‍ഷം ഫെബ്രുവരിയിലെ നടക്കൂ. ഇതോടെ ഏഴ് ദിവസത്തേക്ക് മാത്രം നിശ്ചയിച്ച ദൗത്യം എട്ടു മാസത്തോളം നീളുന്ന സ്ഥിതിയാണ്.

സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുക ബോയിങിനും ഏറെ പ്രാധാന്യമുള്ള ദൗത്യമാണ്. അല്ലെങ്കില്‍ ബഹിരാകാശ രംഗത്തെ കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നായി പരാജയം മാറും.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ തിരുവനന്തപുരം: പത്മനാഭസ്വാമി...

വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം

കൊച്ചി:ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം

ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി; കമ്മീഷണർക്കു നിവേദനം നൽകാനൊരുങ്ങി കുടുംബം തിരുവനന്തപുരം...

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ് കാർഡ് പുറത്തിറങ്ങി

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ്...

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

Related Articles

Popular Categories

spot_imgspot_img