web analytics

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് 4,27,021 കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും.

ആകെ 2,980 കേന്ദ്രങ്ങളിലായാണ് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്.

ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും ആണ്പരീക്ഷ എഴുതുന്നത്. പതിവുപോലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്- 28,358. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്-1,893.

രാവിലെ 9.30 തിനാണ് എസ്എസ്എല്‍സി പരീക്ഷ. 1.30 തിനാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം26ന് അവസാനിക്കും. 444693 വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷയ്ക്കിരിക്കും. ആറാം തീയതി ഒന്നാം വര്‍ഷ പരീക്ഷകള്‍ തുടങ്ങും. 29ന് അവസാനിക്കും.

ഏപ്രില്‍ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം തുടങ്ങാനാണ് തീരുമാനം. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കൊടുംചൂടില്‍ തളരാതിരിക്കാന്‍ കുടിവെള്ളം എല്ലാ പരീക്ഷാഹാളിലുമുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ വീഴ്ച ചർച്ചയിൽ

സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ...

അതിർത്തി കാക്കാൻ ഷേർ റെഡി

അതിർത്തി കാക്കാൻ ഷേർ റെഡി കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ...

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120 റണ്‍സ് വിജലക്ഷ്യം വനിതാ ലോകകപ്പില്‍

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120...

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു; യുവാവ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു;...

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ്...

Related Articles

Popular Categories

spot_imgspot_img