തോൽവിയിലേക്കൊരു സെൽഫ് ഗോൾ;ഇറ്റാലിയന്‍ കോട്ട തകര്‍ത്ത് സ്‌പെയ്ന്‍,യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍

യൂറോ കപ്പിൽ ഇറ്റലിയെ തകർത്ത് സ്പെയ്ൻ പ്രീക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ വിജയം. Spain beat Italy in the pre-quarters of the Euro Cup

55-ാം മിനിറ്റിൽ റിക്കാർഡോ കാലഫിയോറിയുടെ സെൽഫ് ഗോളാണ് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് തിരിച്ചടിയായത്. തുടർച്ചയായ രണ്ടാം ജയത്തോടെയാണ് യൂറോകപ്പിൽ സ്പെയ്ൻ പ്രീക്വാർട്ടറിൽ എത്തുന്നത്.

4-3-3 എന്ന സ്വഭാവിക ശൈലിയിലിറങ്ങിയ സ്‌പെയിനെ 4-2-3-1 ഫോര്‍മേഷനിലാണ് ഇറ്റലി നേരിട്ടത്. തുടക്കം മുതല്‍ സ്‌പെയിന്റെ ആക്രമണമാണ് കണ്ടത്. മത്സരം തുടങ്ങി ഒന്നര മിനുട്ടിനുള്ളില്‍ ഇറ്റലിയുടെ ഗോള്‍ മുഖം വിറച്ചു.

നിക്കോ വില്യംസിന്റെ ക്രോസില്‍ നിന്നുള്ള പെഡ്രിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഇറ്റാലിയന്‍ ഗോളശി ഡൊണ്ണരുമ അവിശ്വനസനീയമായാണ് തട്ടിയകറ്റിയത്. ആക്രമണം തുടര്‍ന്ന സ്‌പെയിന്‍ 11ാം മിനുട്ടില്‍ വീണ്ടും ഇറ്റലിയെ ഞെട്ടിച്ചു.

അല്‍വാരോ മൊറാറ്റയുടെ ഷോട്ടില്‍ വില്യംസണ്‍ നടത്തിയ ഹെഡര്‍ പുറത്തേക്ക് പോയി. പന്ത് കൂടുതല്‍ സമയം കൈവെച്ച് ഇറ്റലിയെ തളര്‍ത്തുന്ന കളിയാണ് സ്‌പെയിന്‍ പുറത്തെടുത്തത്.

വിങ്ങുകളിലൂടെയുള്ള മുന്നേറ്റമാണ് സ്‌പെയിന്‍ കൂടുതലായി നടത്തിയത്. ആദ്യ പകുതിയില്‍ ഇറ്റലി പ്രതിരോധത്തിലേക്ക് ഒതുങ്ങുന്നതാണ് കണ്ടത്. ഇറ്റലി നടത്തിയ ചില പ്രത്യാക്രമണങ്ങള്‍ സ്പാനിഷ് ബോക്‌സിലേക്കെത്തുന്നതിന് മുമ്പ് പ്രതിരോധിക്കപ്പെടുന്നതാണ് കണ്ടത്.

സ്പാനിഷ് ആക്രമണം കടുത്തതോടെ ഇറ്റലി പരുക്കന്‍ ശൈലിയിലേക്ക് മാറി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ സ്‌പെയിന്‍ 61% പന്തടക്കത്തില്‍ മുന്നിലായിരുന്നു. 9 ഗോള്‍ശ്രമങ്ങള്‍ സ്‌പെയിന്‍ നടത്തിയപ്പോള്‍ ഒരു ശ്രമമാണ് ഇറ്റലിക്ക് നടത്താനായത്.

ഇതില്‍ നിന്ന് തന്നെ സ്‌പെയിന്‍ പുലര്‍ത്തിയ ആധിപത്യം വ്യക്തമാണ്. രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇറ്റലി ഇറങ്ങിയത്. എന്നാല്‍ സ്‌പെയിന്‍ ആക്രമണം

രണ്ട് മാറ്റങ്ങളോടെയാണ് ഇറ്റലി ഇറങ്ങിയത്. എന്നാല്‍ സ്‌പെയിന്‍ ആക്രമണം തുടര്‍ന്നു.

52ാം മിനുട്ടില്‍ കുക്കുറെയ്യ നല്‍കി പാസ് ബോക്‌സിന് മുന്നില്‍ നിന്ന പെഡ്രിക്ക് ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. താരത്തിന്റെ ഷോട്ട് പുറത്തേക്ക്. ഒടുവില്‍ മത്സരഫലത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഗോള്‍ പിറന്നു.

55ാം മിനുട്ടില്‍ വില്യംസ് നടത്തിയ കുതിപ്പില്‍ നിന്ന് മൊറാട്ടയുടെ ഹെഡര്‍ ക്ലിയര്‍ ചെയ്യാനുള്ള ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയുടെ ശ്രമം ഇറ്റാലിയന്‍ പ്രതിരോധ താരം റിക്കാര്‍ഡോ കാലഫിയോരിയുടെ മുട്ടിലിടിച്ച് പോസ്റ്റിലെത്തി. ഇതോടെ സെല്‍ഫ് ഗോളില്‍ സ്‌പെയിന്‍ മുന്നില്‍.

70ാം മിനുട്ടില്‍ നിക്കോ വില്യംസിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറിലടിച്ച് പുറത്തുപോയി. ഇഞ്ചുറി ടൈമില്‍ അയോസെ പെരേസ് രണ്ട് ഗോളവസരങ്ങള്‍ നഷ്ടമാക്കി. ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ കരുത്തില്‍ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തർപ്പണം നടക്കുന്നതിനോടനുബന്ധിച്ച്...

Related Articles

Popular Categories

spot_imgspot_img