web analytics

സുനിത വില്യംസിനും ബച്ച് വില്‍മോറിനും തിരിച്ചുവരവിന് കളമൊരുങ്ങുന്നു; സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്

സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന് (സെപ്റ്റംബര്‍ 28).ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം.SpaceX Crew 9 launch today

നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്മോസ് സഞ്ചാരിയായ അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് അഞ്ച് മാസങ്ങള്‍ നീണ്ട ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്.

രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിൽ സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ഇരുവര്‍ക്കും പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലയത്തില്‍ തുടരേണ്ടി വരികയായിരുന്നു.

നാല് സഞ്ചാരികളെ ക്രൂ 9 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു.

അഞ്ച് മാസം നീളുന്ന ദൗത്യം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. ഫെബ്രുവരിയില്‍ തന്നെ സുനിത വില്യംസും വില്‍മോറും അടക്കം നാല് സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് മനുഷ്യരെ വഹിച്ചുള്ള ആദ്യ ബഹിരാകാശ വിക്ഷേപണമാണ് ക്രൂ 9.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

കനത്തമഴ: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കനത്തമഴ: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ജില്ലാ കലക്ടർ അർജുൻ...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തൃശൂർ:...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

Related Articles

Popular Categories

spot_imgspot_img