24 മണിക്കൂർ, 11 മില്യൺ കാഴ്ചക്കാർ; യൂട്യൂബിൽ വൻ ഹിറ്റായി ‘പുഷ്പ 2’വിലെ ‘സൂസേകി’ സോങ്

പുറത്തിറങ്ങി 24 മണിക്കൂറിൽ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ‘പുഷ്പ 2’-ലെ കപ്പിൾ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുഷ്പ: ദ റൂളി’ലെ ‘സൂസേകി’ എന്ന ലിറിക്കൽ വീഡിയോ 24 മണിക്കൂറിനുള്ളിൽ 11 മില്യണിലധികം (11,825,001) ആളുകളാണ് കണ്ടത്. യൂട്യൂബ് ട്രെൻഡിങ്ങിൽ എട്ടാം സ്ഥാനത്താണ് ഗാനം. പാട്ടിന്റെ മറ്റ് ഭാഷകളിലുള്ള വേർഷനും പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരെ നേടിയത് തെലുങ്ക് ലിറിക്കൽ വീഡിയോ ആണ്.

ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിച്ച പാട്ട് ശ്രയ ഘോഷാലിന് പാടിയത്. സ്ലോ പേസിലെത്തി, ഫീൽ ഗുഡ് ബിജിഎമ്മുമായി എത്തിയിരിക്കുന്ന പാട്ട് സോഷ്യൽ മീഡിയയിലും വൈകാതെ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.’സൂസേകി’ പാട്ടിന്റെ പശ്ചാത്തലം പാട്ടിന്റെ തന്നെ ഷൂട്ടിംഗ് സെറ്റാണ്. ചന്ദ്രബോസാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. ഈ പാട്ടിലും സിഗ്നേച്ചർ സ്റ്റെപ്പുണ്ട്. പാട്ടിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രശസ്ത നൃത്തസംവിധായകൻ ഗണേഷ് ആചാര്യയും സംഘവുമാണ്.

ഗാനരം​ഗം ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന അല്ലു അർജുനേയും രശ്മികയേയും വിഡിയോയിൽ കാണാം. രശ്മിക ​ഗാനത്തിന്റെ വരികളും ഡാൻസും പഠിക്കുകയാണ്. ‘സാമി’ ഗാനത്തിനോടു കിട പിടിക്കും വിധം സിഗ്നേച്ചർ ചുവടും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ഡാൻസ് സ്റ്റെപ് പ്രാക്ടീസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ആദ്യഭാ​ഗത്തെ ​സാമി എന്ന ​ഗാനം വൻ തരം​ഗമാണ് തീർത്തത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2024 ആഗസ്റ്റ്‌ 15 ന് തിയറ്ററിൽ എത്തും.

 

Read Also: തെരഞ്ഞെടുപ്പ് തോല്‍വി പേടിച്ച് മോദി ധ്യാനത്തിന് പോകും, പിണറായി വിദേശത്തും പോകും; പരിഹാസവുമായി കെ മുരളീധരന്‍

Read Also: ഇനിമുതൽ വിദ്യാർഥികൾക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ ഇളവിന് ഓൺലൈൻ രജിസ്ട്രേഷൻ: അപേക്ഷിക്കേണ്ടത് ഇങ്ങനെ:

Read Also: ശതാബ്ദി വിട പറയുന്നു, വന്ദേ ഭാരത് സ്ലീപ്പർ ഈ വർഷം ട്രാക്കിലെത്തും; ആദ്യ സർവീസ് ഈ റൂട്ടിൽ

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

Related Articles

Popular Categories

spot_imgspot_img