തൃശ്ശൂര്‍: മകൻ അമ്മയുടെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ അഴീക്കോട് ആണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.(Son attacked mother in kodungallur)
മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ ആക്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് (24) നെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ സീനത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ലഹരിക്കടിമയായ മുഹമ്മദ് അമ്മയെ ആക്രമിക്കുകയായിരുന്നു. പ്രതി മൂന്ന് വർഷം മുൻപ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.