എന്തോ.. മലയാളികൾക്ക് ഇഷ്ടമാണ് ഈ കണ്ണൂരുകാരന്റെ കാർക്കശ്യം; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. ഇക്കുറിയും പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

15 വർഷം തുടർച്ചയായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാർക്കശ്യത്തിന് ഇപ്പോഴും തെല്ലും കുറവില്ല. എന്നാൽ സൗമ്യനാവേണ്ട ഘട്ടങ്ങളിൽ അതും തനിക്ക് വഴങ്ങുമെന്ന് പലഘട്ടത്തിലും മുഖ്യമന്ത്രി തെളിയിച്ചു. വിമർശനങ്ങൾക്ക് കൂരമ്പുതറയ്ക്കുംപോലെ മറുപടി പറയുന്ന പിണറായി വിജയന് ഇപ്പോഴും മാറ്റമൊന്നുമില്ല. എന്നാൽ, താനിരിക്കുന്നത് പഴയ കസേരയിലല്ല എന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബിജെപി നേതാക്കളും ഉൾപ്പെടെയുള്ള വിമർശകരെ ഇടയ്ക്കിടെ ഓർമപ്പെടുത്താറുമുണ്ട് ഇപ്പോൾ.

കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പിണറായിയിലെ പാറപ്പുറത്ത് മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1945 മേയ് 24നായിരുന്നു ജനനം. ഇടത്തരം കര്‍ഷക കുടുംബം. അച്ഛന്റെ മരണത്തോടെ സാമ്പത്തിക സ്ഥിതി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയയ്ക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും അധ്യാപകനായ ഗോവിന്ദന്‍ മാഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിജയന്‍ പഠനം തുടര്‍ന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. 1970ല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലേക്ക്. പിന്നീട് കേരളമറിയുന്ന പിണറായി വിജയനിലേക്കുള്ള വളര്‍ച്ച.

പ്രളയവും ഓഖിയും കോവിഡും ഒന്നൊന്നായി ദുരന്തങ്ങള്‍ കേരളത്തെ വേട്ടയാടിയപ്പോള്‍ പിണറായിയിലെ ഭരണകര്‍ത്താവിന്റെ മികവ് കേരളമറിഞ്ഞു. ഒടുവില്‍ ചരിത്രം തിരുത്തിക്കുറിച്ച് വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി പിണറായി ഉയര്‍ന്നു.

കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാക്കളില്‍ ഒരാളാണ് പിണറായി വിജയന്‍. നിലവിൽ സി.പി.ഐ.(എം)-ന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, 1998 മുതൽ 2015 വരെ പാർട്ടിയുടെ കേരളം ഘടകം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്. കേരള ജനതയുടെ ഉന്നമനത്തിനായി നിരവധി വികസന പദ്ധതികള്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്.

 

മാറോളി കോരന്റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1944 മെയ് 24ന് ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ വിദ്യാഭ്യാസകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശനം. കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും കെ.എസ്.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ്‌ ബാല്യവും കൗമാരവും പിന്നിട്ടത്‌. പിണറായി യുപി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്ക്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. പിന്നീട്‌ ഒരു വര്‍ഷം നെയ്‌ത്തു തൊഴിലാളിയായി ജോലി ചെയ്‌തു. തുടര്‍ന്നാണ്‌ പ്രീയൂണിവേഴ്‌സിറ്റിക്ക്‌ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേരുന്നത്‌. ബ്രണ്ണന്‍ കോളേജില്‍ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു. കെ.എസ്‌.എഫി ന്റെ സംസ്ഥാന പ്രസിഡന്‍റ്‌, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്‌.വൈ.എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘടനയെ നക്‌സലൈറ്റുകളുടെ പിടിയില്‍ നിന്ന്‌ മുക്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ്‌ അദ്ദേഹം വഹിച്ചത്‌. ഇരുപത്തിനാലാം വയസ്സില്‍ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി സെന്‍റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവരാണ് മക്കൾ.

 

Read Also:ബേബി ലോഷനിൽ വായിക്കാൻ കഴിയാത്ത പാക്കിങ് ലേബൽ ഉപയോഗിച്ചു; 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

Related Articles

Popular Categories

spot_imgspot_img