വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ചെന്ന് മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയത് കുറച്ച് നാളുകൾക്ക് മുമ്പാണ്. some chocolate to touch that vanila sky, HAPPY world Vitiligo Day
വിറ്റിലിഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെ പറ്റിയും മംമ്ത തുറന്നു പറഞ്ഞിരുന്നു.
ആയുർവേദ ചികിത്സ തനിക്ക് വർക്ക് ചെയ്യുന്നുണ്ട്. പോസിറ്റീവ് മാറ്റങ്ങളുണ്ടെന്നും നടി വ്യക്തമാക്കിയിരിന്നു.
ഇപ്പോൾ ജൂണ്‍ 25 ലോക വെള്ളപ്പാണ്ട് ദിനത്തിൽ തന്റെ രോഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ മംമ്ത പങ്കുവച്ചിരിക്കുകയാണ്. some chocolate to touch that vanila sky, HAPPY world Vitiligo Day എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധിപേർ നടിയുടെ കാഴ്ചപാടിന് പിന്തുണയറിയിക്കുന്നുണ്ട്.
പിടികൂടിയ കാൻസറിനെ സധൈര്യം മറികടന്ന ആളാണ് മംമ്ത. ആ നിശ്ചയദാർഢ്യത്തിനെ വെല്ലുവിളിച്ചാണ് പുതിയ രോഗവുമെത്തിയത്. എന്നാൽ വിട്ടുകൊടുക്കാൻ താത്പ്പര്യമില്ലാത്ത മംമ്ത വിറ്റിലിഗോയെയും മറികടക്കുമെന്ന് ആരാധകർ തറപ്പിച്ച് പറഞ്ഞ് നടിക്ക് പിന്തുണ അറിയിക്കുന്നത്.
അതേസമയം നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മഹാരാജ എന്ന തമിഴ്ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് പാണ്ടുകള്‍ ഉണ്ടാവാന്‍ കാരണം. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ശരീരഭാഗത്ത് വെള്ളനിറം പ്രത്യക്ഷപ്പെടാറുണ്ട്.









