ശ്രീനഗർ: തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്ത് കശ്മീരിൽ സൈനികൻ മരിച്ചു. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം നടന്നത്. സത്നാം സിംഗ്(24) ആണ് മരിച്ചത്.(Soldier dies in an accidental fire in Jammu& Kashmir)
ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിഷ്‌ത്‌വാർ ജില്ലയിലാണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.