ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങൾ കർശന നിരീക്ഷണത്തിൽ. സൈബർ ആക്രമണം ഉൾപ്പെടെ കുറ്റങ്ങൾ ചെയ്തവർക്കെതിരെ കർശന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരത്തിൽ ഇതുവരെ 42 കേസുകൾ രജിസ്റ്റർ ചെയ്തതായി കേരള പോലീസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ എന്നിവ കേസെടുക്കാൻ മതിയായ കാരണമാണ്. ഇത്തരത്തിലുള്ളവ നിർമ്മിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. എല്ലാ സമൂഹ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കും.
