വള്ളം മുങ്ങാൻ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ട് രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്…എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എൽഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ മുന്നണിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.SNDP Yuga General Secretary Vellapalli Natesan said that NDA front is the prosperity of LDF.

ഗുരു നാരായണ സേവാനികേതൻ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരു നാരായണ ധർമ്മ സമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് യുഡിഎഫ് കാലങ്ങളായി വിജയിച്ചു കൊണ്ടിരുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം നേടിയത് എൻഡിഎ മത്സര രംഗത്ത് എത്തിയതോടെയാണ്.

മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എംവി ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് മാഷ് എസ്എൻഡിപി യോഗത്തേയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും കടന്നാക്രമിക്കുന്നത്.

എസ്എൻഡിപി യോഗം എന്താണെന്നും, അതിന്റെ ശൈലി എന്താണെന്നും, പ്രവർത്തനം എന്താണെന്നും മാഷിനറിയല്ല. എന്നാൽ എല്ലാ സമുദായങ്ങളേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.

രാഷ്ട്രീയമായ വീതം വെപ്പിൽ പിന്നാക്ക ഈഴവാദി വിഭാഗങ്ങൾ തഴയപ്പെട്ടു എന്നത് വാസ്തവമാണ്. എൽഡിഎഫിന്റെ ജീവ നാഡിയായ അടിസ്ഥാന വർഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല.

വള്ളം മുങ്ങാൻ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ട് രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നും വെളളാപ്പള്ളി വിമർശിച്ചു.

സത്യം വിളിച്ചു പറയുന്നതു കൊണ്ടാണ് തന്നെ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുന്നത്. ജനകീയ ബന്ധമില്ലാത്ത, ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലുമില്ലാതിരുന്ന ആരിഫിനെ മത്സരപ്പിച്ചതോടെ വലിയ തിരിച്ചടിയാണ് ആലപ്പുഴയിൽ എൽഡിഎഫിന് നേരിടേണ്ടി വന്നത്.

യോഗത്തെ തകർക്കാൻ ശ്രമിക്കുന്ന കാപാലികരെ തിരിച്ചറിയാനും ഇവർക്കെതിരിയായി ഒന്നിച്ച് പ്രവർത്തിക്കാനും സമുദായാംഗങ്ങൾ തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ രാഹുൽ...

‘ബംഗാളി ലുക്ക് അടിപൊളി’യെന്ന് ആരാധകൻ

'ബംഗാളി ലുക്ക് അടിപൊളി'യെന്ന് ആരാധകൻ മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് നസ്ലെൻ. ബാലതാരമായി...

Related Articles

Popular Categories

spot_imgspot_img