നിലമ്പൂർ-ഷൊർണ്ണൂർ ട്രെയിനിൽ പാമ്പ്? യുവതിയെ കടിച്ചതായി സംശയം, ആയുര്‍വേദ ഡോക്ടര്‍ ആശുപത്രിയില്‍

നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്.

ഇന്ന് രാവിലെ 8.15 ഓടേയാണ് സംഭവം നടന്നത്. നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ വല്ലപ്പുഴ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പാമ്പ് കടിച്ചതായി യുവതി പറഞ്ഞത്. പുറത്തിറങ്ങിയ യുവതി തന്നെ പാമ്പ് കടിച്ചതായും ബെര്‍ത്തില്‍ പാമ്പ് ഉണ്ടെന്നും യാത്രക്കാര്‍ പാമ്പിനെ കണ്ടതായും പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മറ്റു യാത്രക്കാരോട് യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവിടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാരാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കോട്ടയത്താണ് യുവതി പഠിക്കുന്നത്. കോട്ടയത്തേയ്ക്ക് പോകുന്നതിന് വേണ്ടിയാണ് ട്രെയിനില്‍ കയറിയത്. ഷൊര്‍ണ്ണൂര്‍ ഇറങ്ങി അവിടെ നിന്ന് കോട്ടയത്തേയ്ക്ക് പോകാന്‍ വേണ്ടിയാണ് പാസഞ്ചര്‍ ട്രെയിനില്‍ കയറിയത്. പാമ്പ് കടിച്ചതോടെ യുവതി യാത്രാമധ്യ വല്ലപ്പുഴയില്‍ ഇറങ്ങുകയായിരുന്നു. ആയുര്‍വേദ ഡോക്ടര്‍ ആയത് കൊണ്ട് കാലില്‍ തുണിയും മറ്റും കെട്ടി പ്രാഥമിക കാര്യങ്ങള്‍ ചെയ്ത ശേഷമാണ് യുവതി വല്ലപ്പുഴയില്‍ ഇറങ്ങിയത്.

 

 

 

Read More: ക്ഷേമപെൻഷൻ വിതരണത്തിന് 800 കോടി വേണം,ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ 7500 കോടിയും : കേരളം ഇന്ന് 3500 കോടി രൂപ കടമെടുക്കും

Read More: കനത്ത മഴ; വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു: കൂറ്റൻ കല്ലുകൾ വഴിയിലേക്ക് പതിച്ചു; അപകടം ഒഴിവായത് പുലർച്ചെയായതിനാൽ

Read More: 28.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

Other news

ഇത്രയും ഗതികെട്ട കള്ളന്മാർ ഉണ്ടാകുമോ..? കുറച്ച് അടയ്‌ക്ക മോഷ്ടിക്കാനെത്തിയ കള്ളനെ ഒടുവിൽ കൊണ്ടുപോയത് ബോധമില്ലാതെ !

ഇത്രയും ഗതികെട്ട കള്ളന്മാർ ഉണ്ടാകുമോ എന്ന് സംശയമാണ്. അത്തരത്തിൽ ഒരു സംഭവമാണ്...

വിവാഹ ആഘോഷം അല്പം കടുത്തുപോയി! ആകാശത്തേക്ക് വെടിയുതിർത്തു, സ്ഥാനം മാറി പതിച്ചത് രണ്ടുപേരുടെ ദേഹത്ത്

ഡൽഹി: അതിരുകടന്ന വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി...

തേയിലത്തോട്ടത്തിൽ തീ പിടുത്തം; ഒരേക്കർ തേയിലത്തോട്ടം കത്തി നശിച്ചത് നിമിഷ നേരം കൊണ്ട്

മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമാണ് തേയില തോട്ടത്തിന് തീപിടിച്ചത്. ഗ്ലെൻ...

ചാനൽ ചർച്ചയ്ക്കിടെ നാക്കുപിഴ; പി സി കോടതിയിൽ ഹാജരായി

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി...

കാസർഗോഡ് – തിരുവനന്തപുരം ദേശിയപാത, ശരവേഗത്തിൽ നിർമ്മാണം; ഈ വർഷം തന്നെ തുറന്നേക്കും

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല്...

കഴുത്തിൽ ബെൽറ്റ് മുറുക്കി, സ്റ്റൂളുകൊണ്ട് മർദിച്ചു, മുറിയിൽ പൂട്ടിയിട്ടു; ഭർത്താവിന്റെ വീട്ടിൽ യുവതി നേരിട്ടത് ക്രൂര പീഡനം

കണ്ണൂര്‍: യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. കണ്ണൂര്‍ ഉളിക്കലില്‍...

Related Articles

Popular Categories

spot_imgspot_img