കാസര്‍കോട്: സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് പൊള്ളലേറ്റു. കാസർകോട് കള്ളാറിലാണ് സംഭവം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിനാണ് പൊള്ളലേറ്റത്. ഓപ്പോ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.(smartphone blast at kasaragod)
പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലിരുന്ന ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിൻ്റെ തുടയിലും കൈക്കുമാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ച ഫോൺ പിന്നീട് കത്തി നശിച്ചു. പ്രജിൽ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനത്ത് മുൻപും സമാന അപകടങ്ങൾ നടന്നിട്ടുണ്ട്. ഇത്തരത്തിൽ നടന്ന സ്മാർട്ട് ഫോൺ പൊട്ടിത്തെറിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും നിരവധിയാണ്.
Read Also: രാഹുൽ ഗാന്ധിയോ കെ സി വേണുഗോപാലോ ? ആരാകും പ്രതിപക്ഷ നേതാവ് ?
Read Also: പാര്‍ട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ക്ക് സസ്പെന്‍ഷൻ