മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു; യുഎഇയിൽ ചെറുവിമാനം തർന്നുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഇന്ത്യൻ ഡോക്ടറും പൈലറ്റും

റാസൽഖൈമ: യുഎഇയിൽ ചെറുവിമാനം തർന്നുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനി യുവതിയുമാണ് മരിച്ചത്. യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം.

അൽ മാജിദ്(26) ആണ് മരിച്ച ഇന്ത്യക്കാരൻ. യുഎഇയിൽ ജനിച്ചു വളർന്ന സുലൈമാൻ അൽ മാജിദ് ഡോക്ടറാണ്. വിമാനത്തിന്റെ പൈലറ്റായിരുന്നു മരിച്ച പാകിസ്ഥാനി യുവതി.

രണ്ടു പേരും സഞ്ചരിച്ചിരുന്ന ജസീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനം റാസൽഖൈമയിൽ കടലിൽ തകർന്നുവീഴുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 2ന് ബീച്ചിനോട് ചേർന്ന കോവ് റൊട്ടാന ഹോട്ടലിനടുത്ത് നിന്ന് പറന്നുയർന്നയുടനെയാണ് രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകർന്നുവീണത്.

ഡോ.സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്. മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് എയർ ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പറഞ്ഞു

അപകട കാരണം കണ്ടെത്താൻ വർക്ക് ടീമുകളും ബന്ധപ്പെട്ട അധികാരികളും അന്വേഷണം തുടരുകയാണ്. മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ജിസിഎഎ അനുശോചനം അറിയിച്ചു. ഷാർജയിലാണ് സുലൈമാന്റെ കുടുംബം താമസിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img