കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവം.(slipped and fell from the top of the flat; The young man is dead)
അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു സന്തോഷ്. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ ഫ്‌ലാറ്റിലാണ് ഇവർ മുറിയെടുത്തിരുന്നത്. മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് സംഭവം. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.