ജിദ്ദ: പ്രവാസികൾക്ക് വലിയ ആശ്വാസമേകി ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ സൗദി അറേബ്യയിലേക്ക് സർവീസ് നടത്തും. ജൂലൈ 15 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്കാണ് സർവീസ് ആരംഭിക്കുക.
മാർച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിൻറെ ആദ്യ അന്താരാഷ്ട്ര സർവീസ് തുടങ്ങിയത്. ജിദ്ദ-മുംബൈ റൂട്ടിൽ ആഴ്ചയിൽ നേരിട്ടുള്ള 12 സർവീസുകളാണ് ആകാശ എയർ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അഹമ്മദാബാദിൽ നിന്ന് ആഴ്ചയിൽ രണ്ട് വിമാനങ്ങളും സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ജൂലൈ 20 മുതലാണ് അഹമ്മദാബാദിൽ നിന്ന് ജിദ്ദയിലേക്ക് രണ്ട് പ്രതിവാര സർവീസുകൾ തുടങ്ങുകയെന്നും വിമാന കമ്പനി അറിയിച്ചു. തലസ്ഥാനമായ റിയാദിലേക്ക് സർവീസുകൾ വൈകാതെ ഷെഡ്യൂൾ ചെയ്യുമെന്നും കമ്പനി അറിയിച്ചു.
വർധിച്ചു വരുന്ന സന്ദർശകരുടെ എണ്ണമാണ് സൗദി അറേബ്യയിലേക്ക് സർവീസുകൾ ആരംഭിക്കാൻ വിമാനക്കമ്പനികൾക്ക് പ്രചോദനമാകുന്നത്. തലസ്‌ഥാനമായ റിയാദിലേക്ക് സർവീസുകൾ വൈകാതെ ഷെഡ്യൂൾ ചെയ്യുമെന്നും കമ്പനി അറിയിച്ചു.വാർഷിക ലാഭത്തിൽ റെക്കോർഡ് ഭേദിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് 20 ആഴ്‌ചത്തെ (ഏകദേശം അഞ്ചുമാസം) ശമ്പളം ബോണസായി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ഈ തുക കൂടി അധികമായി ലഭിക്കുക. മലയാളികൾ ഉൾപ്പടെ എമിറേറ്റ്‌സിലെ മുഴുവൻ ജീവനക്കാർക്കും നേട്ടം ലഭിക്കും.