web analytics

റിവ്യു ബോംബിങ്; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പരാതി

കൊച്ചി: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ സിനിമ റിവ്യു ബോംബിങ് പരാതിയുമായി നിർമ്മാതാവ് സിയാദ് കോക്കർ. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന സിനിമയുടെ റിവ്യുവിനെതിരെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം പരാതിയിൽ പറയുന്ന സിനിമയുടെ റിവ്യു അശ്വന്ത് യൂട്യൂബിൽ നിന്ന് പിൻവലിച്ചു.

റിവ്യു ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നിലനിൽക്കുന്നതിനിടെയാണ് നിർമ്മാതാവായ സിയാദ് കോക്കർ രംഗത്തെത്തിയത്. റിവ്യൂ ബോംബിങ്​ സിനിമകളെ തകർക്കുന്നുവെന്ന്​ ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്തശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നൽകരുത് തുടങ്ങിയ നിർദേശങ്ങൾ അമിക്കസ്​ ക്യൂറി റിപ്പോർട്ടിലുണ്ട്.

അരുൺ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. മെയ് 10ന് ആണ് ചിത്രം റിലീസ് ചെയ്തത്.

 

Read Also: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; അസഭ്യവർഷം നടത്തി, കൂക്കിവിളിച്ച് സമരക്കാർ; പ്രതിഷേധം ടെസ്റ്റിംഗ് ഗ്രൗണ്ട് കടന്ന് തെരുവിലേക്ക്

Read Also: മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; അടിയന്തര നടപടിയുമായി നഗരസഭ; മുഴുവൻ തെരുവുനായ്ക്കൾക്കും വാക്‌സിനേഷൻ

Read Also:യുവതിയെ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ മുഖാമുഖമിരുത്തി യുവാവിന്റെ ‘റൊമാന്റിക് സ്റ്റണ്ട്’ ; കയ്യോടെ പൊക്കി പണികൊടുത്ത് പോലീസും ! വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

Related Articles

Popular Categories

spot_imgspot_img