സിദ്ധാർത്ഥന്റെ മരണത്തിലെ മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും പിടിയിൽ.ഇന്നുപുലർച്ചെ കാർട്‌നാഗപ്പള്ളിയിലെ ബാന്ധുവീട്ടിൽ നിന്നാണ് സിഞ്ഞോയെ അറസ്റ് ചെയ്തത്. ക്ഷിനാഥാണ് പോലീസിൽ കീഴടങ്ങുകയായിരുന്നു. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിൻജോ ജോൺസൺ. സംഭവത്തിൽ പിടിയിലാകാനുള്ള നാലുപേർക്ക് എതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിൽ ആകുന്നത്. എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹിയാണ് സിൻജോ. മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സിൻജോ ആണെന്ന് ഇന്നലെ സിദ്ധാർത്ഥന്റെ വീട്ടിലെത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞിരുന്നു. ഇരുവരുടെയും അറസ്റ്റോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 13 ആയി. ഇതിനിടെ കേസിൽ കഴിഞ്ഞദിവസം കീഴടങ്ങിയ നാലു പേരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ ആറുപേരെ ഉൾപ്പെടെ റിമാൻഡിൽ ആണ്.