ന്യൂസ് ഡസ്ക്ക് : ഉത്തരാഖണ്ഡിലെ സിൽക്കാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 15 ദിവസം പൂർത്തിയായി. നവംബർ 12ന് പുലർച്ചെ ടണലിന്റെ തുടക്കഭാഗത്ത് 60 അടി കനത്തിൽ വീണ അവശിഷ്ട്ടങ്ങളുടെ പകുതിയിലേറെ തുരക്കാൻ മാത്രമേ ഇത് വരെ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടുള്ളു. കോൺക്രീറ്റും ഇരുമ്പും അടങ്ങുന്ന അവശിഷ്ട്ടങ്ങൾക്കിടയിലൂടെ വലിയ പൈപ്പ് കടത്തി തൊഴിലാളികളെ പുറത്ത് എടുക്കാനായി തയ്യാറാക്കിയ പദ്ധതിയുടെ നടത്തിപ്പ് ഇന്നലെ രക്ഷാപ്രവർത്തകർ ഉപേക്ഷിച്ചു. തുരക്കാനായി വ്യോമസേനയുടെ സഹായത്തോടെ ദില്ലിയിൽ നിന്നും എത്തിച്ച അമേരിക്കൻ ഡ്രില്ലിങ്ങ് മെഷീൻ ഛിന്നഭിന്നമായി തകർന്ന് പൈപ്പിനുള്ളിൽ കുടുങ്ങിയതോടെയാണ് ഉപേക്ഷിക്കേണ്ടി വന്നത്. അവശിഷ്ട്ടങ്ങളിലെ ഇരുമ്പ് ദണഡ് മുറിച്ച് മാറ്റാനുള്ള ശ്രമത്തിനിടെ ഡ്രില്ലിങ്ങ് മെഷീനിലെ ബ്ലെയിഡുകൾ എല്ലാം തകർന്ന് പോവുകയായിരുന്നു. ബ്ലെയിഡുകൾ പുറത്ത് എടുക്കാനാവാത്ത രീതിയിൽ പൈപ്പ് നശിച്ച നിലയിലാണ് കുടുങ്ങിയിരിക്കുന്നത്. ടണലിൽ ഉള്ളിൽ ഉൾപ്പെട്ട് പോയ തൊഴിലാളികൾക്ക് പത്ത് അടി വരെ ദൂരത്തിൽ എത്തിയ ശേഷമാണ് പൈപ്പ് വഴിയുള്ള രക്ഷാപ്രവർത്തനം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്. ഇൻന്യൻ സൈന്യത്തിന്റെ എഞ്ചിനിയറിങ്ങ് വിഭാഗമായ മദ്രാസ് സാപ്പർ വിഭാഗത്തിനെ വിദഗദ്ധർ പൈപ്പിനുള്ളിലേയ്ക്ക് പോയി സ്ഥിതി ഗതികൾ പരിശോധിച്ചു. മറ്റൊരു വഴി കണ്ടെത്തുക എന്നതാണ് രക്ഷാപ്രവർത്തകർക്ക് മുമ്പിലുള്ള ഏക മാർഗം. അങ്ങനെയൊരു പദ്ധതി തയ്യാറാക്കി തൊഴിലാളികൾക്ക് അടുത്ത് എത്താൻ ഏറ്റവും കുറഞ്ഞത് പതിനഞ്ച് ദിവസമെങ്കിലും വേണ്ടി വരും.
തൊളിലാളികൾക്ക് ലാൻഡ് ഫോൺ.
ടണലിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർക്ക് ബന്ധുക്കളുമായി സംസാരിക്കാനായി ബി.എസ്.എൻ.എൽ സ്ഥിരസംവിധാനം ഒരുക്കി. ടണലിനുള്ളിൽ ഭക്ഷണവും ഓക്സിജനും എത്തിക്കാനായി ഉപയോഗിക്കുന്ന ചെറിയ പൈപ്പ് വഴി ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ സംവിധാനം തുരങ്കത്തിനുള്ളിൽ എത്തിച്ചു. റെയ്ഞ്ച് ഇല്ലാത്തതിനാൽ ടണലിൽ നിന്നും തൊഴിലാളികൾക്ക് ബന്ധുക്കളുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി ലാൻഡ് ഫോണിലൂടെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ കഴിയും. ഇത് തൊഴിലാളികൾക്ക് മാനസികമായി ആശ്വാസമേകുമെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ഇത് വരെ സംഭവിച്ചത് :
– സാങ്കേതിക തകരാർ മൂലം കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് ജോലികളിൽ കഴിഞ്ഞ 24 മണിക്കൂറായി നിറുത്തി വച്ചിരിക്കുന്നു.
-രക്ഷാപ്രവർത്തനത്തിനായി ഡിആർഡിഒയുടെ ഉപകരണങ്ങൾ ഇന്ത്യൻ വ്യോമസേന ഡെറാഡൂണിൽ എത്തിച്ചു.
-തൊഴിലാളികൾക്ക് അടുത്ത് എത്താൻ 10-12 മീറ്റർ ഡ്രില്ലിംഗ് മാത്രമേ ആവശ്യമുള്ളൂ.
– രണ്ട് മാർഗങ്ങൾ ആലോചിക്കുന്നു. ഒന്ന്, രക്ഷാപ്രവർത്തനത്തിൽ തടസ്സമുണ്ടാക്കുന്ന ലോഹ തടസ്സങ്ങളൊന്നും ഇപ്പോൾ ഇല്ല. അതിനാൽ മെഷീൻ ഉപേക്ഷിച്ച് തൊഴിലാളികളെ ഉപയോഗിക്ക് തുരക്കും. അല്ലെങ്കിൽ പർവതത്തിന്റെ മുകളിൽ നിന്ന് 85-90 മീറ്റർ താഴേക്ക് തുരക്കും.
Read also : ഉത്തരാഖണ്ഡ് അപകടം: പത്ത് ദിവസത്തിന് ശേഷം അവരെ രാജ്യം കണ്ടു. എല്ലാവരും സുരക്ഷിതർ. ആരോഗ്യ പ്രശ്നങ്ങളുമില്ല.