കൊച്ചി : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ബുധനാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കുമെന്ന് സൂചന. സര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണിത്. പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാനാണ് നിയമോപദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.Siddique may appear before the investigation team today
ഒരാഴ്ചയിലേറെ ഒളിവിലായിരുന്ന സിദ്ദിഖ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. എറണാകുളം നോര്‍ത്തിലുള്ള അഡ്വ.ബി രാമന്‍ പിള്ളയുടെ ഓഫീസില്‍ മകനൊപ്പമെത്തിയിരുന്നു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് നടന്‍ പുറത്തിറങ്ങിയത്.
അതിനിടെ ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടി. രണ്ടാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്.