സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ആദ്യ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇതിനിടെ ഒളിവിൽ കഴിയുന്ന പ്രതി സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തി.
സിൻജോയായാണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചത് എന്നാണു കണ്ടെത്തൽ.