web analytics

വീട്ടുകാർക്ക്ബിഗ് സർപ്രൈസ് ഒരുക്കി സിദ്ധാർഥ് രാംകുമാർ; സിവിൽ സർവീസ് പരീക്ഷ എഴുതിയത് ആരെയും അറിയിക്കാതെ; ഇനി സിദ്ധാർഥിന് ഐഎഎസ് വേണോ ഐപിഎസ് വേണോ എന്ന് തീരുമാനിക്കാം

കൊച്ചി∙ കൊച്ചി സ്വദേശി സിദ്ധാർഥ് രാംകുമാറിനാണു ദേശീയ തലത്തിൽ നാലാം റാങ്ക് എന്നു ചാനലുകളിൽ സ്ക്രോളിംഗ് കാണുമ്പോഴും ഇതു തങ്ങളുടെ സിദ്ധാർഥ് തന്നെയാണോ എന്ന സംശയത്തിലായിരുന്നു വീട്ടുകാർ. കാരണം ഇത്തവണ സിവിൽ സർവീസ് പരീക്ഷ എഴുതുന്ന കാര്യം സിദ്ധാർഥ് വീട്ടിൽ അറിയിച്ചിരുന്നില്ല. വാർത്ത കണ്ട്അച്ഛനും അമ്മയും കൂടി സിദ്ധാർഥിനെ വിളിച്ചു. ഒഴുക്കൻ മട്ടിലായിരുന്നു മറുപടി. നാലാം റാങ്ക് ഒക്കെ കിട്ടാൻ പ്രയാസമല്ലേ, താൻ ഒന്നു കൂടി ഉറപ്പിച്ചിട്ടു വിളിച്ചു പറയാം എന്നായിരുന്നു മറുപടി.
‘‘പിന്നെ സിദ്ധാർഥ് വിളിച്ചൊന്നുമില്ല. നിങ്ങളൊക്കെ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു’’, ചിരിച്ചു കൊണ്ടായിരുന്നു അമ്മ രതിയുടെ മറുപടി. ചിന്മയ കോളജിന്റെ പ്രിൻസിപ്പലായി വിരമിച്ച ആളാണ് അച്ഛൻ. അമ്മ രതി വീട്ടമ്മയും. ‘‘സിദ്ധാർഥിന്റെ കോച്ചിങ്ങുകൾ‍ക്കും മറ്റും കൂട്ടു പോവുന്നതു ഞാനായിരുന്നു. ചെറുപ്പത്തിലെ വരയിലൊക്കെ താൽപര്യമുണ്ടായിരുന്നു. പഴയ കെട്ടിടങ്ങളൊക്കെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ആർകിടെക്ട് പഠിക്കാൻ പോകുന്നത്’’

ഇത്തവണ പരീക്ഷ എഴുതുന്നുണ്ടെന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ലക്രിക്കറ്റും സിനിമയും കൂട്ടുകാരും എല്ലാമായി അടിപൊളിച്ചു നടക്കുന്ന സിദ്ധാർഥ് പക്ഷേ, പഠനത്തിന്റെ കാര്യം വന്നാൽ ഒട്ടും ഉഴപ്പനല്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾ‍ക്കുള്ളിൽ ഈ 27കാരൻ എത്തിപ്പിടിച്ചതു തന്നെ അതിനു സാക്ഷ്യം. സിദ്ധാർഥ് അടുത്ത ആഴ്ച നാട്ടില്‍ വന്നേക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. സിദ്ധാർഥ് തന്നെയാണോ എന്ന കണ്‍ഫ്യൂഷനായിരുന്നു ആദ്യം. പിന്നെ വിളിച്ചശേഷമാണ് അതു സിദ്ധാർഥ് തന്നെയെന്ന് ഉറപ്പിച്ചത്. സർപ്രൈസ് ആയി വച്ചതായിരിക്കും’’ – ചേട്ടൻ‍ ആദർശ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ. കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ് ആദർശ്.
ആളുകളോട് ഇടപെടുന്നതിലും വസ്തുതകളോടു പ്രതികരിക്കുന്നതിലും സിദ്ധാർഥിന് ഒരു മിതത്വമുണ്ട്. അതാണു സ്വഭാവം. പരീക്ഷ എഴുതിയതുപോലും അറിഞ്ഞില്ല. വലിയ സന്തോഷമുണ്ട്. സിദ്ധാർഥ് സിവിൽ സര്‍വീസ് എഴുതിയാൽ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു’’ – അച്ഛൻ ടി.എൻ.രാംകുമാറിന്റെ വാക്കുകൾ ഇങ്ങനെ.

തിരുവനന്തപുരത്തെ കോളജ് ഓഫ് ആർകിടെക്ചറിൽനിന്ന് 2019ൽ ബിരുദം പൂർത്തിയാക്കി. അതിനുശേഷമായിരുന്നു സിവിൽ സർവീസിലേക്കുള്ള സിദ്ധാർഥിന്റെ ശ്രമങ്ങൾ തുടങ്ങുന്നത്. പഠിക്കുന്ന സമയത്തു തന്നെ ഒരു തവണ ശ്രമിച്ചെങ്കിലും പ്രിലിമിനറി കടക്കാനായില്ലായിരുന്നു. അടുത്ത വർഷം മുതൽ കാര്യങ്ങൾ മാറിത്തുടങ്ങി. 2020ല്‍ റിസര്‍വ്
ലിസ്റ്റില്‍ ഇടംപിടിച്ചു. സിദ്ധാര്‍ഥിന് ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. ഇതിനിടെയും സിദ്ധാർഥ് പരിശീലനത്തിനു സമയം കണ്ടെത്തുകയായിരുന്നു. 2021ല്‍ അടുത്ത ശ്രമം. റാങ്ക് 181, ഒപ്പം ഐപിഎസ് ലിസ്റ്റിലും ഇടംപിടിച്ചു. എന്നാൽ അവിടം കൊണ്ടു അവസാനിപ്പിച്ചില്ല. ഐപിഎസിൽ ചേർന്നു പരിശീലനം തുടങ്ങി. എങ്കിലും ചിട്ടയായ പഠനം തന്നെയായിരുന്നു സിദ്ധാർഥ് നടത്തിയത്. 2022ല്‍ വീണ്ടും എഴുതിയപ്പോൾ റാങ്ക് 121ലെത്തി. ബംഗാൾ കേഡറാണ് തുടക്കത്തിൽ അലോട്ട് ചെയ്തിരുന്നത്. എന്നാൽ 2023ൽ ഫലം വന്നപ്പോള്‍ സിദ്ധാര്‍ഥ് രാംകുമാര്‍ നാലാമതെത്തി. ഇനിഐഎഎസ് വേണോ ഐപിഎസ് വേണോ എന്ന് തീരുമാനിക്കാം. അതിന് അനുസരിച്ചു കേഡറും മാറാം.
വടുതല ചിന്മയ സ്കൂളിലായിരുന്നു സിദ്ധാർഥിന്റെ സ്കൂള്‍ വിദ്യാഭ്യാസം. സിദ്ധാർഥിന്റെ അച്ഛന്‍,‍ അമ്മ, സഹോദരൻ ആദർശ്, ആദർശിന്റെ ഭാര്യ ലക്ഷ്മി, മകൻ വിവസ്വാൻ എന്നിവരാണ് എറണാകുളത്തെ വീട്ടിലുള്ളത്”

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു ന്യൂഡൽഹി: മൂന്നു ആഴ്ച മുമ്പ്...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പ്രാധാന്യവും

ഇന്ത്യയുടെ തന്ത്രപ്രധാന കവാടം: സിലിഗുരി ഇടനാഴിയും ‘ചിക്കൻ നെക്ക്’ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

Related Articles

Popular Categories

spot_imgspot_img