web analytics

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്ഐ കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

പോലീസ് ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള ഉദ്യോഗസ്ഥനാണ് കുഞ്ഞുമോൻ. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാദ്ധ്യതയാണ് കുഞ്ഞുമോന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

യുവാവ് കിണറിൽ ചാടി മരിച്ചു

എറണാകുളം: കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള പോയോടം പള്ളിയുടെ പാതാള കിണറിൽ ചാടിയ യുവാവ് മരിച്ചു. നടുക്കര കാട്ടുകണ്ടത്തിൽ അലൻ ബെന്നി(29) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടുകൂടിയാണ് സംഭവം.

ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. രാവിലെ പള്ളിയിൽ എത്തിയ യുവാവ് കിണറിന്റെ അടിഭാഗത്തുള്ള ചില്ലുകൂട് തകർത്ത് കിണറിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം.

ഈ സമയം പള്ളിയിൽ ഉണ്ടായിരുന്നവർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കിണറിലേക്ക് എടുത്തു ചാടി.

20 അടിയോളം താഴ്ചയുള്ള കിണറിൽ നിറയെ വെള്ളം ഉണ്ടായിരുന്നതിനാൽ അലൻ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. ഉടൻ തന്നെ പട്ടിമറ്റം ഫയർഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ പുറത്തെടുത്തത്.

ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംശയുമുണ്ടെന്നും യുവാവിന്റെ ബാ​ഗിൽ മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന ഗുളികകൾ ലഭിച്ചിട്ടുള്ളതായും പുത്തൻകുരിശ് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

കടമറ്റത്ത് കത്തനാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് വിശ്വാസികൾ വഴിപാടുകൾ സമർപ്പിച്ചിരുന്ന പുരാതനമായ കിണറിലാണ് യുവാവ് ചാടിയത്. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

കൈകാലുകൾ സ്വയം വെട്ടിമാറ്റി വയോധിക ആത്മഹത്യ ചെയ്തു

കൽപറ്റ: വയനാട് മാനന്തവാടിയിൽ വയോധികയെ സ്വയം വെട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.

ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയൽവാസികളെയും കൂട്ടി വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി.

അപ്പോഴാണ് ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പതിവുപോലെ പള്ളിയിലേക്ക് പോയിരുന്ന ഭർത്താവ് ചാക്കോ ഏഴേമുക്കാലോടെ വീട്ടിലെത്തിയപ്പോൾ ഇരുവാതിലുകളും പൂട്ടിയ നിലയിൽ ആയിരുന്നു.

ഏറെ നേരം മേരിയെ വിളിച്ചിട്ടും പ്രതികരണമൊന്നും ഇല്ലാതിരുന്നതോടെ അയൽവാസികളുടെ സഹായം തേടി.

തുടർന്ന് വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ, ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് മേരിയെ കണ്ടെത്തിയത്.

ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

Summary: SI Kunjumon (51) was found hanging inside the Adoor Vadakkadathukavu police camp quarters. He had been residing there with his family.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിൽ ആറുവർഷം...

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത്...

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

Related Articles

Popular Categories

spot_imgspot_img