ന്യൂഡൽഹി മെട്രോ സ്റ്റേഷനു സമീപം ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്ന വരെ ചവിട്ടി വീഴ്ത്തി സബ് ഇൻസ്പെക്ടർ. ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെ സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ആണ് പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തിയത്. വെള്ളിയാഴ്ച ആയതിനാൽ പള്ളിയിൽ ആളുകൾ നിറഞ്ഞതുമൂലം വിശ്വാസികൾ പുറത്ത് നിസ്കരിക്കുകയായിരുന്നു. ഇവിടെ നിസ്കരിക്കാൻ തങ്ങൾക്ക് അനുമതി ഉണ്ടായിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഇതിനിടയിൽ സ്ഥലത്തെത്തിയ ഇൻസ്പെക്ടർ ഇവരെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
വിശ്വാസികളെ സബ്ഇൻസ്പെക്ടർ ചവിട്ടുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധമുയർത്തി രംഗത്തെത്തി. അക്രമം പ്രവർത്തിച്ച സബ് ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആളുകൾ റോഡ് ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ സംഭവസ്ഥലത്ത് എത്തിയ ഡിസിപി എംകെ മീണ സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജനക്കൂട്ടം പിരിഞ്ഞുപോയി. ഓഫീസർക്കെതിരെ കർശനം നടപടിയെടുക്കുമെന്നും വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പിന്നീട് അറിയിച്ചു.
बेहद शर्मनाक!
सड़क पर नमाज़ अदा करते नमाज़ियों को @DelhiPolice का जवान लात से मार रहा है।
इससे ज्यादा शर्म की बात और क्या हो सकती है?@LtGovDelhi pic.twitter.com/8ksWzOfp0P— Delhi Congress (@INCDelhi) March 8, 2024