web analytics

ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വീണ്ടും മാറ്റി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വീണ്ടും മാറ്റിവെച്ചു. ജൂൺ 11-ലേക്ക് ആണ് മാറ്റിയത്.

ഇന്ത്യൻ സമയം വൈകിട്ട് 5.52-നാണ് ആക്‌സിയം ഫോർ ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ആരംഭിക്കുക. നേരത്തെ ജൂൺ എട്ടിനായിരുന്നു ദൗത്യം തീരുമാനിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്.

ദൗത്യത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പൗരനെന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കും. ആക്‌സിയം സ്‌പേസിന്റെയും നാസയുടെയും ഐ എസ് ആർ ഒ യുടെയും സംയുക്ത ദൗത്യമാണിത്.

14 ദിവസം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ ചിലവഴിക്കും. അതേസമയം ബഹിരാകാശയാത്രയില്‍ ഇന്ത്യയില്‍നിന്നുള്ള ചില ഭക്ഷണങ്ങള്‍ അദ്ദേഹം കൊണ്ടുപോകുമെന്നാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ട വിവരം.

മാങ്ങകൊണ്ടുള്ള മധുരമുള്ള ഒരു പാനീയം, അരി, മൂങ് ദാല്‍ ഹല്‍വ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തേയും പാചകപൈതൃകത്തേയും പ്രതിനിധാനം ചെയ്യുന്നതിന് വേണ്ടിയാണു രാജ്യത്തു നിന്ന് ഭക്ഷണം കൊണ്ടുപോകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി പൊലീസിന്‍റെ കസ്റ്റഡിയിൽ

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി...

Related Articles

Popular Categories

spot_imgspot_img