തിരുവനന്തപുരം: എൽഡിഎഫിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയാംസ്കുമാർ. രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യം എൽഡിഎഫിൽ അറിയിക്കും.(Shreyamskumar said that LDF does not get the respect it deserves)
ആർജെഡി നേതാക്കൾ എം വി ഗോവിന്ദനെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റുമായാണ് മുന്നണിയിലേക്ക് എത്തിയതെങ്കിലും നിലവിൽ രാജ്യസഭാ സീറ്റില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കുന്നത് കൊണ്ട് പലക്ഷേമ പ്രവർത്തനങ്ങളും മുടങ്ങി.
പെൻഷൻ ഉൾപ്പെടെ നൽകാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തൃശ്ശൂരിലെ തോൽവി പ്രതീക്ഷിച്ചതല്ല. ഇക്കാര്യത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
എൽഡിഎഫിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യണം. ജനതാ പാർട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ല. ആദ്യമായി അതിന് വാതിൽ തുറന്നിട്ടത് തങ്ങൾ. ഇപ്പോഴും ആ വാതിൽ തുറന്നു കിടക്കുകയാണെന്നും തീരുമാനം പറയേണ്ടത് എതിർപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് പോലുമില്ല; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി









