web analytics

തൊമ്മൻകുത്തിൽ കുരിശു പൊളിച്ചതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഷോൺ ജോർജ്

കോട്ടയം: തൊമ്മൻകുത്തിൽ രൂപതയുടെ കൈവശ ഭൂമിയിലെ കുരിശ് പൊളിക്കുകയും, കുരിശിന്റെവഴി തടയുകയും ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന കമ്മറ്റിയംഗം ഷോൺ ജോർജ്. വടക്കുനോക്കി യന്ത്രങ്ങളായ കോൺഗ്രസിനും, കേരള കോൺഗ്രസിനും വിഷയത്തിൽ മിണ്ടാട്ടമില്ലെന്ന് ഷോൺ ആരോപിച്ചു.

ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നേക്ക് കൃത്യം അഞ്ച് ദിവസങ്ങൾക്കു മുമ്പ് ഡൽഹിയിൽ കുരുത്തോല പ്രദിക്ഷണം സുരക്ഷാ കാരണങ്ങൾ കൊണ്ട് അനുമതി നിഷേധിച്ചപ്പോൾ ക്രൈസ്തവർക്കിടയിൽ വർഗീയ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ 5 മിനിറ്റ് കൊണ്ട് പ്രതികരിച്ച മുഖ്യമന്ത്രി താങ്കൾ ഭരിക്കുന്ന സംസ്ഥാനത്ത് കോതമംഗലം രൂപതയുടെ ഭാഗമായ തൊമ്മൻകുത്തിൽ രൂപതയുടെ കൈവശ ഭൂമിയിലെ കുരിശ് പൊളിക്കുകയും, കുരിശിന്റെവഴി തടയുകയും ചെയ്ത നടപടി കണ്ടില്ലേ. വടക്കുനോക്കി യന്ത്രങ്ങളായ കോൺഗ്രസിനും,കേരള കോൺഗ്രസിനും ഈ വിഷയത്തിൽ മിണ്ടാട്ടമില്ല. ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

അതേസമയം തൊടുപുഴ തൊമ്മൻ കുത്ത് സെയ്ന്റ് തോമസ് പള്ളിയിൽ നിന്ന് നാരുങ്ങാനത്ത് വനം വകുപ്പ് കുരിശു തകർത്ത സ്ഥലത്തേക്ക് നടത്തിയ കുരിശിന്റ വഴി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു.

എന്നാൽ സ്വന്തം ഭൂമിയിൽ കയറാൻ അവകാശമുണ്ടെന്ന നിലപാട് വിശ്വാസികൾ സ്വീകരിച്ചതോടെ സംഘർഷം ഒഴിവാക്കാനായി പോലീസ് നയപരമായ നിലപാട് എടുത്തു. ഇതോടെ പ്രശ്നങ്ങൾ ഒഴിവായി.

വികാരിയുടെ നേതൃത്വത്തിൽ പള്ളിയുടെ ഭൂമിയിൽ പ്രവേശിച്ച് പ്രർത്ഥന നടത്തി. കുരിശു സ്ഥാപിക്കുന്നത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രൂപതയും സർക്കാരുമായി ആലോചിച്ചു പിന്നീട് തീരുമാനിക്കും. ദുഃഖ വെള്ളിയാഴ്ച്ച പള്ളിയിലെ പിഡാനുഭവ ശുശ്രൂഷകൾ ക്ക് ശേഷമാണ് കുരിശിന്റ വഴി ആരംഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ആന്ധ്രപ്രദേശ്: വിനോദയാത്രയ്ക്കിടെ സെൽഫിയെടുക്കാൻ...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു ബെംഗളൂരു:...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

Related Articles

Popular Categories

spot_imgspot_img