കൊച്ചി: വീണ വിജയന്റെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസിനോട് പൂർണമായും സഹകരിക്കുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കേസ് ആരോപണങ്ങൾ തെളിയിക്കാനുള്ള അവസരമാണെന്നും ഷോൺ ജോർജ് പറഞ്ഞു. കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഷോണിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്.
താനൊരു ഫേസ്ബുക്ക് പോസ്റ്റ് മാത്രമാണ് ഇട്ടതെന്നും ആ പോസ്റ്റിൽ ആരെയും പരാമർശിച്ചിട്ടുള്ളതും ഷോൺ പറഞ്ഞു. വിവരങ്ങൾ മുഴുവൻ പുറത്തുവിട്ടത് മാധ്യമങ്ങളും ഓൺലൈൻ സമൂഹവുമാണ്, ഞാനൊരു ചൂണ്ടയിട്ടപ്പോൾ അവർ അതിൽ കേറി കൊത്തിയെന്നും ഷോൺ ജോർജ് പറഞ്ഞു. വീണക്കെതിരെ നടക്കുന്ന അന്വേഷണവുമായി ഈ കേസ് ബന്ധപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ചേർത്തലയിൽ സ്കൂട്ടർ തടഞ്ഞുനിർത്തി യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഗുരുതര പൊള്ളൽ