വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !
കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു.
പണത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും പേരിൽ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് ക്രൂരതകൾ അനുഭവിച്ചുവെന്നു വിപഞ്ചിക തന്റെ ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിപഞ്ചികയുടെ ഡയറിയിലാണ് ആത്മഹത്യാ കുറിപ്പിന് സമാനമായ പ്രധാന വെളിപ്പെടുത്തലുകൾ. ഭർത്താവായ നിതീഷ്, അച്ഛൻ, ഒപ്പം മറ്റൊരാൾ (നാത്തൂൻ) എന്നിവരെയാണ് ഡയറിയിൽ പ്രധാന പ്രതികളായി വിശേഷിപ്പിക്കുന്നത്.
“പട്ടിയെ പോലെ തല്ലും, ഭക്ഷണം നിഷേധിക്കും, മനസ്സ് തകർക്കും,” എന്ന് വിപഞ്ചിക ഡയറിയിൽ കുറിച്ചിട്ടുണ്ട്.
അവൾക്കു നേരെ ഭർത്താവിന്റെ പിതാവും ലൈംഗികമായി ഉപദ്രവം നടത്തിയിട്ടുണ്ടെന്നും, ഭർത്താവിന് ലൈംഗിക വൈകൃതങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയറിയിൽ വിശദമാക്കുന്നു.
“ഒരു സമയം എന്റെ കൂടെയും, നിതീഷിന്റെ പെൺസുഹൃത്തിന്റെ കൂടെയും കിടക്കും. അതെക്കുറിച്ച് ആ പെണ്ണിന്റെ ഭർത്താവിനും അറിയാം.
നിതീഷിന്റെ സുഹൃത്തുക്കളും കുടുംബവും ചേർന്ന് തനിക്കും മകൾക്കും ഉള്ള സ്വർണം പിടിച്ചെടുത്തതായും, ഇതെല്ലാം പണത്തിന്റെ പേരിൽ നടത്തിയത് തന്നെയാണെന്നും ഡയറിയിൽ പറയുന്നു.
മുൻപ് കാണാൻ പാടില്ലാത്ത വീഡിയോകൾ…
“കാണരുതായിരുന്ന വീഡിയോകൾ കണ്ട് അതെല്ലാം ബെഡിൽ ചെയ്യാൻ പറയുന്ന ആളാണ് നിതീഷ്. എന്റെ ലോക്കറിന്റെ കീ അയാളുടെ അച്ഛന്റെ കൈവശമായിരുന്നു. അത് തിരികെ വാങ്ങിയതും വലിയ പ്രശ്നമായി.”
വിപഞ്ചികയുടെ ഡയറി വരികൾ അതീവ വൈകാരികവും ദാരുണവുമാണ്. ഒരിക്കൽ പോലും താൻ മരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും, മകളുടെ പുഞ്ചിരി ഇപ്പോഴും കാണാനായിരുന്നു താൽപര്യം.
“നിതീഷിനോടുള്ള സ്നേഹത്തിലാണ് എല്ലാ അപമാനവും സഹിച്ചത്. പക്ഷേ, നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചില്ല.” എന്നും ഡയറിയിൽ പറയുന്നുണ്ട്.
കുടുംബത്തിന്റെ ആരോപണങ്ങൾ
വിപഞ്ചികയുടെ കുടുംബം പറഞ്ഞു പുഞ്ചിരിച്ച മകളെ കൊന്ന ശേഷം മാത്രമാണ് ആത്മഹത്യയ്ക്ക് തയ്യാറായത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഷാർജയിലുണ്ടെങ്കിലും, കേരളത്തിലും പോസ്റ്റുമോർട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഭർത്താവിന്റെ സ്വാധീനത്തോടെ മരണം മൂടിവെക്കപ്പെടുമെന്ന ആശങ്കയാണ് അവർ പങ്കുവെക്കുന്നത്.
സർവീസിനിടയിൽ പഞ്ചാരയടി വേണ്ട! വനിത കണ്ടക്‌ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നു; കെഎസ്ആർടിസി ഡ്രൈവറുടെ ഭാര്യയുടെ പരാതിയിൽ അസാധാരണ നടപടി
തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നെന്ന് പരാതി.
ബസ് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. ഇതെത്തുടർന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി.
സർവീസിനിടയിൽ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ട്രാവൽ കാർഡ് കിട്ടിയോ
തിരുവനന്തപുരം: കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ് യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ.
ഒരു ലക്ഷം കാർഡ് അച്ചടിച്ചതിൽ നാൽപതിനായിരത്തിലധികം കാർഡുകൾ ആണ് ഇതിനോടകം വിറ്റുപോയത്.
കാർഡ് കിട്ടാത്ത യാത്രക്കാർ കണ്ടക്ടറോടോ സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിലോ അന്വേഷിച്ചു നോക്കാനും മന്ത്രി നിർദേശം നൽകി.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനുമാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് അവതരിപ്പിച്ചത്.
നിലവിൽ കെഎസ്ആർടിസി കണ്ടക്ടർമാരുടെ പക്കൽനിന്ന് യാത്രക്കാർക്ക് ട്രാവൽ കാർഡ് വാങ്ങാം. കൂടാതെ കണ്ടക്ടർക്ക് തന്നെ മുൻകൂറായി പണം നൽകി കാർഡ് റീച്ചാർജ് ചെയ്യാനും കഴിയും.
ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡ്.
യാത്രക്കാർക്ക് ചില്ലറയില്ലാതെയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഈ ട്രാവൽ കാർഡിലൂടെ പരിഹരിക്കപ്പെടും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
100 രൂപയാണ് കാർഡിൻ്റെ ചാർജ്. ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത്.
ഒരു വർഷമാണ് കാലാവധി
കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങിക്കണം.
കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.
കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ നൽകുക. 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. കൂടാതെ പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.
കേടുപാടുകൾ ( ഓടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല എന്ന് ഓർമിക്കുക.
കെഎസ്ആർടിസി ബസുകളിൽ മുൻ നിര സീറ്റുകൾ സ്ത്രീകൾക്ക്; പരാതിയിൽ ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻഅംഗം വി. ഗീതയുടെ ഉത്തരവിൽ പറയുന്നു.
സ്ത്രീകൾക്ക് മുൻനിരയിൽ സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഗതാഗതവകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ ഇതു സംബന്ധിച്ച റിപ്പോർട്ട് വാങ്ങി.
1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.
ഇത് വിവേചനമല്ല. വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിലുണ്ട്. കരുനാഗപ്പള്ളി സ്വദേശി ഇ ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Summary:
Shocking details have emerged in the case of Vipanchika, a native of Keralapuram, and her daughter who were found dead in their flat in Sharjah. Vipanchika had written in her diary about the severe cruelty she faced from her husband’s family over financial issues.