മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്
ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശിവം ദുബെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കിരീടജയത്തിന് പിന്നാലെ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് സാധാരണ ട്രെയിൻ യാത്ര നടത്തിയതിലൂടെ ശ്രദ്ധ നേടിയ താരം, ഇപ്പോൾ തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ചർച്ചയാകുന്നത്.
ദുബെയുടെ പ്രണയകഥയും കുടുംബജീവിതവുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഉത്തർപ്രദേശിലെ മുസ്ലിം കുടുംബത്തിൽ നിന്നുള്ള അഞ്ജും ഖാൻ ആണ് ദുബെയുടെ ജീവിത പങ്കാളി. വർഷങ്ങളോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ നിരവധി എതിർപ്പുകൾ മറികടന്നാണ് ഇരുവരും വിവാഹിതരായത്. ദുബെയെക്കാൾ ആറുവർഷം മൂത്തതാണ് അഞ്ജും ഖാൻ എന്ന പ്രത്യേകതയും വിവാഹസമയത്ത് ശ്രദ്ധേയമായിരുന്നു.
2021 ജൂലൈ 16-ന് മുംബൈയിൽ ഹിന്ദു-മുസ്ലിം ആചാരങ്ങൾ പാലിച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് കുടുംബജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയാണ്. 2022-ൽ മകൻ അയാനും 2025-ൽ മകൾ മെഹ്‌വിഷും ഇവർക്കു ജനിച്ചു.
അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം നേടിയ അഞ്ജും ഖാൻ മോഡലും നടിയും വോയ്‌സ് ഓവർ ആർട്ടിസ്റ്റുമാണ്. ഹിച്ച്കി എന്ന ചിത്രത്തിലും വിവിധ ടെലിവിഷൻ പരമ്പരകളിലും അഞ്ജും അഭിനയിച്ചിട്ടുണ്ട്.
English Summary
Indian cricketer Shivam Dube, who played a key role in India’s T20 World Cup victory, is back in the news—this time for his personal life.
His love story with Anjum Khan has gained attention on social media. The couple, who overcame opposition and an age gap, got married in 2021 following both Hindu and Muslim rituals.
Anjum Khan, a graduate in Fine Arts from Aligarh Muslim University, is a model, actress, and voice-over artist who has appeared in films like Hichki and TV serials. The couple has two children.









