ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വൈകാന്‍ സാധ്യത. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് എംപി എംകെ രാഘവനും എകെഎം അഷറഫ് എംഎല്‍എയും കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ്.(Shirur mission again uncertain)
അതേസമയം ഇന്ന് തിരച്ചിലിനിറങ്ങിയ ഈശ്വര്‍ മാല്‍പെയെ കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. അനുമതി ഇല്ലാതെ തിരച്ചില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പൊലീസ് മാല്‍പെയെ തടഞ്ഞത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തിരച്ചിലിന് ഇറങ്ങിയതെന്ന് മാല്‍പെ പ്രതികരിച്ചു.