ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ച് അപകടം. പലാവു പതാകയേന്തിയ എം.ടി. യീ ഷെങ് 6 എന്ന കപ്പലാണ് തീപിടിച്ചത്. കപ്പലിലെ ഇന്ത്യൻ വംശജരായ 14 ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി.
കപ്പലിലെ തീ അണക്കാനുള്ള ശ്രമം നാവികസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. ഇന്ത്യയിലെ കണ്ഡലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് ഇന്നലെയാണ് ചരക്കുകപ്പൽ യാത്ര ആരംഭിച്ചത്.
എന്നാൽ ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുമ്പോൾ കപ്പലിന്‍റെ എൻജിൻ റൂമിൽ വൻ തീപിടിത്തവും വൈദ്യുതി തകരാറും സംഭവിക്കുകയായിരുന്നു.
കപ്പലിന്‍റെ പകുതി ഭാഗത്തേക്ക് തീ വ്യാപിച്ചിട്ടുണ്ട്. നിലവിൽ നാവികസേനയിലെ 13 നാവികരും ചരക്കുകപ്പലിലെ അഞ്ച് ജീവനക്കാരും ചേർന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.
ഐഎന്‍എസ് തബാറില്‍ നിന്നുള്ള അഗ്നിശമന സംഘവും കപ്പലിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ ദൗത്യത്തില്‍ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായി നാവിക സേന വ്യക്തമാക്കി.
നാവിക സേനയിലെ 13 അംഗ ദൗത്യ സംഘാംഗങ്ങളും കപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രിക്കാനുള്ള ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും നാവിക സേന ട്വിറ്ററില്‍ അറിയിച്ചു.
ജൂൺ ഒമ്പതിന് കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂരിന്റെ എം.വി വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചിരുന്നു. 22 കപ്പൽ ജീവനക്കാരിൽ 18 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
Summary: A cargo ship named MT Yi Sheng 6, sailing under the Palau flag, caught fire in the Arabian Sea near Oman. The Indian Navy rescued all 14 Indian-origin crew members onboard.