web analytics

ഭാര്യയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ തുണിക്കടയിലെ ജീവനക്കാർ നിലത്തിട്ട് ചവിട്ടി

പാലക്കാട്: ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ തുണിക്കടയിലെ ജീവനക്കാർ കൂട്ടമായി മർദ്ദിച്ചെന്ന് പരാതി.

ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി മുഹമ്മദ് മുസ്തഫയ്ക്കാണ് ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ മാസം 26 ന് ഒറ്റപ്പാലത്തെ ലോലിപോപ്പ് ലേഡീസ് ടെക്സ്റ്റൈൽസിൽ നിന്നും ചുരിദാർ വാങ്ങിയെങ്കിലും ഷാൾ നൽകിയിരുന്നില്ല. ഇതിനുപിന്നാലെ ഇത് വാങ്ങാനെത്തിയപ്പോൾ ജീവനക്കാർ ഭാര്യയോട് മോശമായി പെരുമാറിയെന്നും ചോദ്യംചെയ്തപ്പോൾ തന്നെ മർദ്ദിച്ചെന്നും മുസ്തഫ പറഞ്ഞു.

മുസ്തഫയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാളാണ് പ്രധാനമായും ആക്രമണം നടത്തിയത്. ഇയാളെ മറ്റ് ജീവനക്കാർ പിടിച്ചു നിർത്താൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം.

തലയ്ക്ക് പരിക്കേറ്റ മുസ്തഫ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുസ്തഫയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് ടെക്സ്റ്റൈൽസ് ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

Other news

ഇറാൻ – ഖത്തർ പോര് മുറുകുന്നു: രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ ഖത്തർ തകർത്തു

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെ ഖത്തർ...

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു ബെയ്‌റൂട്ട്: ഹൈഫ...

‘പൊങ്കാല സ്റ്റാർ’ ചിപ്പി എത്തി; പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് നേർച്ച

‘പൊങ്കാല സ്റ്റാർ’ ചിപ്പി എത്തി; പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക്...

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി കൊച്ചി:പശ്ചിമേഷ്യയിൽ സംഘർഷം...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അതികായനും വടകരയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയുമായിരുന്ന മുതിർന്ന കോൺഗ്രസ്...

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കാവറ...

Related Articles

Popular Categories

spot_imgspot_img