web analytics

വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരം ദേശീയ തലത്തിലേക്ക് എത്തിച്ചത് ഷോൺ ജോർജ് ആണെന്ന് സഹ പ്രഭാരി അപരാജിത സാരംഗി; ഒത്തു തീർപ്പ് ചർച്ചക്ക് എത്തുന്നവരെ ശത്രുവായി പ്രഖ്യാപിക്കണമെന്ന് ഷോൺ ജോർജ്

കൊച്ചി: മുനമ്പത്തെ വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരം ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയതിന് പിന്നിൽ ഷോൺ ജോർജ് എന്ന ഒറ്റ വ്യക്തിയുടെ മിടുക്കാണെന്ന് ബിജെപി സംസ്ഥാന സഹ പ്രഭാരി അപരാജിത സാരംഗി.

സമരത്തിന്റെ 57-ാം ദിവസം മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിലെ സത്യഗ്രഹ സമരപന്തലില്‍ സംസ്ഥാന പ്രഭാരിയായയ പ്രകാശ് ജാവ്‌ദേക്കര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമാണ് അപരാജിത സാരംഗിയെത്തിയത്.

അതേ സമയം മുനമ്പത്ത് ഒത്തുതീർപ്പ് ചർച്ചകളുമായി എത്തുന്നവരെ സൂക്ഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സമിതി അം​ഗം ഷോൺ ജോർജ് പറഞ്ഞു. ഒത്തു തീർപ്പ് ചർച്ചകളിലൂടെയോ കമ്മിഷനെ വെച്ചോ തീർക്കേണ്ട വിഷയമല്ല മുനമ്പത്തേത് എന്നും അങ്ങനെ എത്തുന്നവരെ ശത്രുവായി പ്രഖ്യാപിക്കണമെന്നും ഷോൺ പറഞ്ഞു. മുനമ്പം സമരത്തിന്റെ 57-ാം ദിവസമായ ഞായറാഴ്ച്ച മുനമ്പം സമര പന്തൽ സന്ദർശിച്ച ശേഷമായിരുന്നു അദേഹത്തിന്റെ പ്രതികരണം.

മുനമ്പത്തെ പ്രശ്നപരിഹാരത്തിന് ഒറ്റ മാർ​ഗമേ ഉള്ളു. അത് വഖഫ് ഭേദ​ഗതി ബിൽ പാസാക്കുക എന്നത് മാത്രമാണ്. അല്ലാതെ കമ്മിഷനെ നിയമിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. മുനമ്പത്ത് മാത്രം കമ്മിഷനെ നിയമിച്ചതുകൊണ്ട് മാത്രം തീരുന്ന വിഷയമല്ല ഇത്. തളിപറമ്പ്, ചാവക്കാട്, ​ഗുരുവായൂർ…അങ്ങനെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തൊട്ടാകെ ഇതുതന്നെയാണ് സ്ഥിതി.

ഇത് മാറണമെങ്കിൽ വഖഫ് ഭേദ​ഗതി ബിൽ കൊണ്ടുവരിക തന്നെ വേണം. കമ്മിഷനെ കൊണ്ടുവന്ന് അവർ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചാലും വഖഫ് ബോർഡ് അത് അം​ഗീകരിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഇതിനു വേണ്ടത് ഒരു ശാശ്വത പരിഹാരമാണ്. അതിന് വഖഫ് ഭേദ​ഗതി ബിൽ വന്നേ തീരു.

നേരത്തെ പൗരത്വ ഭേദ​ഗതി ബിൽ വന്നപ്പോഴും ഇത്തരത്തിലുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ കുപ്രചരണങ്ങളെല്ലാം തെറ്റായിരുന്നു എന്ന് ബിൽ പാസായതോടെ എല്ലാവർക്കും മനസിലായി. അത്തരത്തിൽ വഖഫ് ബില്ലും പാസാക്കും. അന്ന് ഇപ്പോൾ എതിർക്കുന്നവർക്കും കാര്യങ്ങൾ മനസിലാകും.

മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരുപാടുപേർ എത്തുന്നുണ്ട്. മുനമ്പത്ത് ഇപ്പോൾ നടക്കുന്നത് സമാനതകളില്ലാത്ത സമരമാണ്. ഇനിയും അത് തുടരുക തന്നെ വേണം. പിന്തുണയുമായി ജനങ്ങൾ ഒഴുകി എത്തുമെന്നത് ഉറപ്പാണ്.

മുനമ്പത്തെ പ്രശ്നം പത്തു മിനിറ്റുകൊണ്ട് സംരക്ഷിക്കാമെന്ന് പറയുന്ന വി.ഡി സതീശനും കമ്മിഷനെ വെച്ച് എല്ലാം ശരിയാക്കിതരാമെന്ന് പറയുന്ന എൽഡിഎഫ് സർക്കാരും വഖഫ് ഭേദ​ഗതി ബില്ലുകൊണ്ട് മുനമ്പത്ത് മാത്രമല്ല രാജ്യത്ത് തന്നെ സാധാരണക്കാരെ പ്രശ്നത്തിലാക്കുന്ന കാര്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്ന ബിജെപിയും നിങ്ങൾക്ക് മുമ്പിലുണ്ട്.

ഇതിൽ ആര് പറയുന്നതാണ് ശരിയെന്ന് മുനമ്പത്തുകാർക്ക് സംശയം ഉണ്ടാക്കുന്നുണ്ട്. എന്നാൽ മുനമ്പത്തുകാർക്ക് ഒരു സംശയവും വേണ്ട വഖഫ് ഭേദ​ഗതി ബില്ലിലൂടെ അല്ലാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരവും കാണാൻ ആർക്കും സാധിക്കില്ല. രണ്ടാഴ്ചമുമ്പ് മുനമ്പത്തുകാർ ചോദിച്ച ഇതേ ചോദ്യം നേതാക്കളുടെ മുമ്പിലും ചോദിച്ചു. അന്ന് കിട്ടിയ ഉത്തരം ഇതാണ്. നേരത്തേ പൗരത്വ ഭേദ​ഗതി നിയമം കൊണ്ടു വന്നപ്പോൾ എന്താണ് സംഭവിച്ചത്. അന്നും നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.

പക്ഷെ ബിൽ പാസാക്കി, ബിൽ പാസാക്കിയ ശേഷം ന്യൂനപക്ഷ സമുദായത്തിൽ പെട്ട ആരെയെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയതായി അറിയാമോ? ബിൽ പാസാക്കിയ ശേഷം ആദ്യമായി പൗരത്വം ലഭിച്ചത് ഒരു മുസ്ലിം സഹോദരനായിരുന്നു. ബിൽ പാസാക്കുന്നതിന് മുമ്പ് കലാപങ്ങൾ പൊട്ടിപുറപ്പെട്ടു, നിരവധി പ്രതിഷേധങ്ങൾ നടന്നു എന്നിട്ടും ബിൽ പാസാക്കി. അതുപോലെ തന്നെ വഖഫ് ബില്ലും പാസാക്കും. അതോടെ ഈ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമാകും.

47 തവണ പാർലമെന്റിൽ ജെപിസി യോ​ഗം നടന്നു. അന്നെല്ലാം കൃത്യമായ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഈ ബിൽ പാസാക്കരുതെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് അപേക്ഷകളാണ് വന്നിരിക്കുന്നത്. ഒന്നും രണ്ടും അപേക്ഷകളല്ല. വന്നിരിക്കുന്നത് തൊണ്ണൂറ് ലക്ഷത്തിലധികം അപേക്ഷകളാണ്.

ഇത് എങ്ങനെ വന്നു എന്നുമാത്രം ചിന്തിച്ചാൽ മതി ഇതിനു പിന്നിലെ ​ഗൂഡാലോചന പുറത്തുവരാൻ. ഇത്രയും അപേക്ഷകൾ പഠിക്കാതെ നിയമം പാസാക്കിയാൽ പ്രതിപക്ഷം പറയാനിരിക്കുന്നത് വഖഫ് ഭേദ​ഗതി ബിൽ ഏകപക്ഷീയമായി മോദി സർക്കാർ പാസാക്കി എന്നാവും. അതുകൊണ്ടു തന്നെ എല്ലാ കേന്ദ്രമന്ത്രിമാരും അവരുടെ സ്റ്റാഫുകളുമെല്ലാം ഇത്തരത്തിലുള്ള അപേക്ഷകൾ പഠിക്കുന്ന തിരക്കിലാണ്.

മറ്റൊരു തെളിവാണ് ജെപിസി യോ​ഗം നടക്കുമ്പോൾ അരങ്ങേറിയ നാടകീയ സംഭവങ്ങൾ. കുപ്പി വലിച്ച് എറിയുക, കല്ലു വെച്ച് എറിയുക, കൈ കടിച്ചു മുറിക്കുക…. ഇതൊക്കെ എന്തിന് ചെയ്തു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പക്ഷെ ഇത്തവണ പ്രതിഷേധത്തിന് കേരളത്തിലെ എംപിമാർ ആരും ഇറങ്ങിയില്ല. കാരണം അത് മുനമ്പത്തുകാരുടെ ശക്തികണ്ട് ഭയന്നിട്ട് തന്നെയാണ്.

മുനമ്പത്ത് സമരം തുടങ്ങുന്നതിനു മുമ്പേ വഖഫ് ഭേദ​ഗതി നിയമം പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിലെ പ്രതിപക്ഷ നേതാക്കാൾ പറയുന്നത് തെറ്റിധാരണ പരത്തുന്ന കാര്യങ്ങളാണ്. എന്തായാലും മുനമ്പത്ത് സമരം തുടങ്ങിയതോടെ രാജ്യത്തുള്ള ഭൂരിഭാ​​ഗം മതന്യൂനപക്ഷ വിഭാ​ഗങ്ങൾക്കും ഒരു കാര്യം മനസിലായി. ഇത് മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ബില്ലല്ലാ എന്നത്.

എന്തായാലും ഈ പ്രശ്നം നിങ്ങളുടെ ജീവിത പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഒത്തുതീർപ്പ് ചർച്ചകളുമായി എത്തുന്നവരെ ശത്രു ആയി തന്നെ കാണണം എന്നും ഷോൺ ജോർജ് പറഞ്ഞു. ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകരും സമരപന്തൽ സന്ദർശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

Related Articles

Popular Categories

spot_imgspot_img