കൊച്ചി: വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണത്തിൽ ഉറച്ച് ഷോൺ ജോർജ്. എക്സാലോജിക്കിന് അബുദാബിയിലെ കോമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്ന് ഷോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നത്, എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോൺ ആരോപിച്ചു. വിദേശ പണമിടപാടും, അക്കൗണ്ടും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. വീണ വിജയന്റെ ഐ ടി റിട്ടേണിൽ അബുദാബി ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്.
Read Also: ഇന്നും ഉയര്‍ന്ന് സ്വര്‍ണവില; ഒപ്പം വെള്ളി വിലയും റെക്കോർഡിലേക്ക്; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Read Also: നെടുമ്പാശേരി അവയവക്കടത്തു കേസ്; മനുഷ്യക്കടത്തിന് തെളിവില്ല;എൻ.ഐ.എക്കല്ല അന്വേഷണം സി.ബി.ഐക്ക്