ഡൽഹി: ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കൈയ്യില്‍ പിടിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് ശശി തരൂർ ലോക്സഭയിലെത്തിയത്.(Shashi Tharoor MP take oath in loksabha)
വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ മറ്റു എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാലാണ് സത്യപ്രതിജ്‌ഞ ചെയ്യാൻ കഴിയാതെ ഇരുന്നത്.
Read Also: തൊണ്ടയിലെ കല്ല് എടുക്കാൻ കഴുത്ത് മുറിച്ച് യുവാവ്! അരിവാൾ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നു…
Read Also: വെടിയേറ്റു മരിച്ച എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമയുടെ തലയറ്റു