തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് എതിർ പാർട്ടികൾ തമ്മിൽ വലിയ വാക്പോര് ഉണ്ടാകുന്നത് സാധാരണമാണ്. ഇലക്ഷൻ കഴിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് സംസാരിച്ച് ശശി തരൂർ എംപി. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്, ഇവിടെ പന്ന്യന് എന്തുകാര്യം, ജയിക്കുമെന്നൊക്കെ പറയാനുള്ള ധൈര്യം പന്ന്യൻ രവീന്ദ്രനുണ്ടായല്ലോ എന്ന തരൂരിന്റെ പരാമർശത്തിലാണ് തരൂർ തന്നെ പന്ന്യനെ വിളിച്ചത്. പ്രചാരണ കാലത്തെ പരാമർശങ്ങളൊന്നും മനപൂർവ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂർ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമർശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്ന് പന്ന്യൻ മറുപടി നൽകി.
തനിക്ക് വല്ലാത്ത വിഷമമുണ്ടെന്നും പറയാതിരിക്കാനാവില്ലെന്നും ഓക്സ്ഫോഡിൽ പഠിക്കുന്നത് മാത്രമാണോ കഴിവെന്നും പന്ന്യൻ ചോദിച്ചിരുന്നു. ചില വാക്കുകൾ വേദനിപ്പിച്ചെങ്കിലും ദേഷ്യമൊന്നും മനസിലില്ലെന്ന് പന്ന്യൻ വ്യക്തമാക്കി. തലസ്ഥാനത്ത് ഇനിയും നേരിട്ട് കാണാമെന്ന് പറഞ്ഞാണ് ഇടത് – വലത് സ്ഥാനാർത്ഥികൾ സംസാരം അവസാനിപ്പിച്ചത്.
Read More: പ്രാർത്ഥനകൾ വിഫലം; ചികിത്സയിലായിരുന്ന കോന്നി ആനക്കൂട്ടിലെ ‘നീലകണ്ഠൻ’ ചരിഞ്ഞു