ഇഡ്ഡലി ശരൺ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻ്റ്; കാപ്പ കേസ് പ്രതിക്ക് ഭാരവാഹിത്വം നൽകി സി പി എം

രണ്ട് മാസം മുമ്പ് സിപിഎമ്മിൽ ചേർന്ന കാപ്പ പ്രതി ഇഡ്ഡലി ശരൺ എന്ന ശരൺ ചന്ദ്രനെ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻ്റായി നിയമിച്ചു.Sharan Chandran has been appointed as DYFI Malayalapuzha Regional Vice President.

ഇന്നലെ ചേർന്ന മേഖലാ കമ്മറ്റി യോഗത്തിലാണ് ശരണിനെ സി.പി ഭാരവാഹിയാക്കാൻ തീരുമാനിച്ചത്. പാർട്ടിയിലേയും ഡിവൈഎഫ് ഐയിലേയും വലിയൊരു വിഭാഗത്തിന് ഇയാളെ നിയമിച്ചതിൽ എതിർപ്പുണ്ട്.

ബിജെപി അനുഭാവിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഇഡ്ഡലി എന്നറിയപ്പെടുന്ന ശരൺ ചന്ദ്രനും കൂട്ടരും ജൂലൈ ഏഴിനാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

ആരോഗ്യ മന്ത്രി വീണ ജോർജിൻ്റേയും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെയും സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം 12ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ 29ന് രാത്രി ഒരു വീട്ടിലെ സൽക്കാര ചടങ്ങിനു ശേഷം ശരൺ ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചതായി മുണ്ടുകോട്ടക്കൽ സ്വദേശി രാജേഷ് പത്തനംതിട്ട പോലീസിനു പരാതി നൽകിയിരുന്നു.

പരാതിക്കാരൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അന്ന് രാത്രി മൈലാടും പാറയിൽ വച്ച് തന്റെ സുഹൃത്തിനെ ദേഹോപദ്രവം ഏൽപിക്കുന്നത് തടയാൻ ശ്രമിച്ച തന്നെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചും മുഖത്ത് ഇടിച്ചും പരുക്കേൽപിച്ചതായാണു പരാതി. ഇക്കാര്യം പോലീസിൽ അറിയിച്ചാൽ കൊല്ലുമെന്നു ഭീഷണി മുഴക്കിയതായും രാജേഷ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ബിജെപി വിട്ടുവന്ന 60 ലധികം പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാർട്ടിയിൽ ചേ‍ർന്നവരിൽ പ്രധാനി ശരൺ ചന്ദ്രൻ കാപ്പ പ്രതിയെന്ന വിവരം പുറത്തുവന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. ഇവരില്‍ ഒരാൾ കഞ്ചാവ് കേസ് പ്രതിയും മറ്റൊരാൾ പിടികിട്ടാപ്പുള്ളിയുമായിരുന്നു.

തെറ്റായ രാഷ്ട്രീയവും നിലപാടുകളും പിന്തുടർന്നവർ അതുപേക്ഷിച്ചാണ് സിപിഎമ്മിന്റെ ഭാഗമായതെന്നായിരുന്നു മന്ത്രി വീണാ ജോർജ് ന്യായീകരിച്ചത്. ഇഡ്ഡലിക്കും കൂട്ടർക്കും അംഗത്വം നൽകിയ ചടങ്ങിൽ മന്ത്രി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

കാപ്പ ചുമത്തിയാൽ ജീവിതകാലം മുഴുവൻ പ്രതിയാകില്ലെന്നാണ് ജില്ലാ സെക്രട്ടറി ഉദയഭാനു വിശദീകരിച്ചത്. തെറ്റുതിരുത്തൽ പ്രക്രിയ നടത്തി പാർട്ടി ശുദ്ധീകരിക്കുമെന്ന് വിശദീകരിക്കുന്നതിന് ഇടയിലാണ് ഇത്തരം ക്രിമിനലുകളെ പാർട്ടി ഭാരവാഹിയാക്കിയത്

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഹൃദയാഘാതം; സാമൂഹ്യ പ്രവർത്തകൻ എം.കെ. സിദ്ധിക്ക് അന്തരിച്ചു

മസ്കത്ത്: ഒമാനിലെ നിസ്വയിൽ സാമൂഹ്യപ്രവർത്തകനും കലാ സാംസ്‌കാരികപ്രവർത്തനങ്ങളിലും നിറ സാനിധ്യമായിരുന്ന എം.കെ....

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം...

വിവാഹങ്ങളിലും സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഇനി വേണ്ട; കർശന നടപടി

കോഴിക്കോട്: വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത...

Related Articles

Popular Categories

spot_imgspot_img