നടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദനം

നടി ഷക്കീലയെ വളർത്തുമകളായ ശീതൾ മർദിച്ചു. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയിൽ ചെന്നൈ കോയമ്പേട് പൊലീസാണ് കേസെടുത്തത്. സൗന്ദര്യയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയിൽ വച്ചാണ് ഷക്കീലയും വളർത്തുമകൾ ശീതളും തമ്മിൽ തർക്കമുണ്ടായത്. ഇത് മർദനത്തിലേക്ക് നീങ്ങിയത് എന്നുമാണ് വിവരം. പിന്നീട് ശീതൾ വീടുവിട്ട് പോയെന്നുമാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. അതിനുശേഷം അഭിഭാഷകയായ സൗന്ദര്യയ്‌ക്കൊപ്പം നർമ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തർക്കവുമാണ് സംഘർഷത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രഥമിക വിവരം.

ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകയായ സൗന്ദര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷകയായ സൗന്ദര്യയെ ശീതളിൻറെ ബന്ധുക്കൾ മർദ്ദിച്ചതായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഷക്കീല തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് ശീതളിൻറെ ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. ഇരു ഭാഗത്തും അന്വേഷണം നടത്തി മാത്രമേ തുടർ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്.

Read Also :മന്ത്രി ഗണേഷ്കുമാറിന് തിരിച്ചടി ; ഇലക്ട്രിക് ബസുകൾ ലാഭത്തിൽ : കെഎസ്ആർടിസി വാർഷിക റിപ്പോർട്ട് പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img