ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ റിലീസായിരിക്കുകയാണ്. വമ്പൻ റിലീസായി എത്തിയ ചിത്രം മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്.അതേസമയം എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു ..സിനിമക്ക് മികച്ച അഭിപ്രായങ്ങൾ വരുന്നതിനിടയിൽ ആണ് ജവാനെ പുകഴ്ത്തി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത് എത്തിയത് ..എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിക്കുന്നു.ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് പോസ്റ്റിൽ പറയുന്നത്.ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ജവാൻ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്‌സ് പോസ്റ്റിൽ പങ്കിട്ടിട്ടുണ്ട്.അതേ സമയം വിദേശ രാജ്യങ്ങളിൽ അടക്കം വലിയതോതിലുള്ള സ്വീകരണമാണ് ജവാന് ലഭിക്കുന്നത്. ആദ്യ ദിനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തും ഒരു പോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ ബോക്‌സോഫീസ് ബുക്കിങിൽ ജവാൻ ഒന്നാം റാങ്കിൽ എത്തി. ജർമ്മനിയിൽ മൂന്നാം സ്ഥാനത്തായിരുന്നു.