web analytics

ഷാഫി പറമ്പിലിന് തടവും പിഴയും

ഷാഫി പറമ്പിലിന് തടവും പിഴയും

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു.

1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.

2022 ജൂൺ 24ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്‌എഫ്‌ഐ പ്രവർത്തകർ തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം നടന്നത്.

ചന്ദ്രനഗറിലെ ചെമ്പലോട് പാലത്തിന് സമീപമാണ് നാല്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധം സംഘടിപ്പിച്ചത്. സംഭവസമയത്ത് പാലക്കാട് എംഎൽഎയായിരുന്നു ഷാഫി പറമ്പിൽ.

കേസുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. കോടതി പിരിയും വരെ, വൈകിട്ട് അഞ്ച് മണിവരെ പ്രതി കോടതിയിൽ തുടരണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

കേസിലെ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സംഭവസമയത്ത് സരിൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു.

English Summary

Vadakara MP Shafi Parambil has been sentenced in connection with a case related to blocking the National Highway in Palakkad. The Judicial First Class Magistrate Court imposed a fine of ₹1,000 and simple imprisonment till the rising of the court.

shafi-parambil-national-highway-blockade-case-sentence

Palakkad News, Shafi Parambil, Vadakara MP, National Highway Blockade, Congress Protest, Youth Congress, Rahul Gandhi Office Attack, Kerala Politics, Court Verdict, Crime News

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

Other news

നാട്ടിലിറങ്ങിയ പോത്തിനെ കാടുകയറ്റുന്നതിനിടെ പാഞ്ഞടുത്തു; കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

നാട്ടിലിറങ്ങിയ പോത്തിനെ കാടുകയറ്റുന്നതിനിടെ പാഞ്ഞടുത്തു; കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര...

‘മദർ ഓഫ് ഓൾ ഡീല്‍സ്’ ധാരണയായി; ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍:

ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍ ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

കനത്ത മഞ്ഞുവീഴ്ച: ഹിമാചലിൽ ആയിരത്തിലധികം റോഡുകൾ അടച്ചു, മണാലിയിൽ നീണ്ട ഗതാഗതക്കുരുക്ക്

കനത്ത മഞ്ഞുവീഴ്ച: ഹിമാചലിൽ ആയിരത്തിലധികം റോഡുകൾ അടച്ചു, മണാലിയിൽ നീണ്ട ഗതാഗതക്കുരുക്ക് ഷിംല:...

Related Articles

Popular Categories

spot_imgspot_img