ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തിനിടയിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തിൽ പരിഹാസവുമായി എസ്എഫ്ഐ. ‘മൈ*#*# ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’ എന്ന വാക്കുകൾക്കൊപ്പം രണ്ട് നേതാക്കളുടെയും ചിത്രവും സഹിതമാണ് ബോർഡ് സ്ഥാപിച്ചത്. പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ ആണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് അല്പസമയത്തിനകം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത് നശിപ്പിച്ചു.
വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്. മാധ്യമങ്ങളിലൂടെ ഈ രംഗം വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം നിറഞ്ഞു. ഇതോടെ ഇതിനെ ന്യായീകരിച്ച് ഇരു നേതാക്കളും രംഗത്തെത്തി. കെ. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം സുഹൃദ് ബന്ധമാണുള്ളതെന്നും ‘ഇവന്‍ എവിടെ പോയി കിടക്കുന്നു’വെന്ന് തന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെയാണെന്നും മാധ്യമങ്ങൾ ആണ് വിവാദം ഉണ്ടാക്കിയതെന്നും അവര്‍ മാപ്പുപറയണമെന്നും കെ.സുധാകരന്‍ പറഞ്ഞു. ‘ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയ ആളാണ്. എനിക്ക് ആരോടും കുശുമ്പും ഇല്ല,വളഞ്ഞ ബുദ്ധിയും ഇല്ല. ഇങ്ങനെയൊരു പ്രചരണ നടത്തിയത് ശരിയല്ല, യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണത്.പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല. മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി
അതെ പറഞ്ഞിട്ടുള്ളൂ. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല. സുധാകരൻ കൂട്ടിച്ചേർത്തു.
Read Also: ‘സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെ, വിവാദമുണ്ടാക്കിയത് മാധ്യമങ്ങൾ, മാപ്പുപറയണം’: കെ.സുധാകരന്‍