മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് കൂളിംഗ് ഗ്ലാസ് വച്ച SFI നേതാവിനെതിരെ കേസ്സെടുത്ത് പോലീസ്. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ് കേസെടുത്തത്. കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ അദീന്‍ നാസർ കറുത്ത കണ്ണട ധരിപ്പിച്ചു എന്നാണ് അൽ അമീൻ പൊലീസിന് നൽകിയ പരാതി വ്യക്തമാക്കുന്നത്. പൊതുമധ്യമത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചതില്‍ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവം വിവാദമായെങ്കിലും എസ്എഫ്ഐ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അദീന്‍ ഗാന്ധിപ്രതിമയില്‍ കൂളിങ് ഗ്ലാസ് വെച്ച് ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിക്കുകയായിരുന്നു.